കൊച്ചി : തുടർച്ചയായ ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നടത്തിയ പ്രതിഷേധ സമരത്തെ തുടർന്ന് നടന്ന യോഗത്തിൽ ജോജു ജോർജിന് ഐകൃ ധാർഢ്യം പ്രകടിപ്പിച്ച് ഡി വൈ എഫ് ഐ. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുവാനുള്ളതാവണം സമരങ്ങൾ. ഇന്ധന വില വർദ്ധനയ്ക്ക് കാരണക്കാരായ കോൺഗ്രസിൻ്റെ ജാള്യത മറയ്ക്കാനാണ് വഴിതടയൽ സമരത്തിൻ്റെ ഭാഗമായി അക്രമങ്ങൾ നടത്തുന്നതെന്നും ഇത്തരം അക്രമ സമരങ്ങളെ അപലപിക്കേണ്ടതും സിനിമാതാരം ജോജു ജോർജിനോട് കോൺഗ്രസ് മാപ്പ് പറയണം എന്നും ജില്ലാ സെക്രട്ടറി അഡ്വ.എ.എ അൻഷാദ് കൊച്ചി റിസർവ് ബാങ്കിനു മുമ്പിലേക്കു നടന്ന മാർച്ച് ഉദ്ഘാടനം ചെയ്യ്തു കൊണ്ട് പറഞ്ഞു. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ്, ജില്ലാ സെക്രട്ടറിയേറ്റഗം എ ആർ രജ്ഞിത്ത് എന്നിവർ സംസാരിച്ചു.
ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുവാനുള്ളതാവണം സമരങ്ങൾ ; ജോജു ജോർജിന് പിന്തുണയുമായി ഡിവൈഎഫ്ഐ
RECENT NEWS
Advertisment