പത്തനംതിട്ട : ശബരിമല തീർഥാടകർക്ക് വ്രതകാല ഭക്ഷണമായ നൂറുശതമാനം സസ്യാഹാരം നൽകാൻ ഡി.വൈ.എഫ്.ഐ. രംഗത്ത്. സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം ഡി.വൈ.എഫ്.ഐ. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇതുസംബന്ധിച്ച തീരുമാനമെടുത്തു. അയ്യപ്പന്മാർക്കായി സൗജന്യ ആംബുലൻസ് സേവനം, ചുക്കുകാപ്പി വിതരണം എന്നിവയടക്കം സേവന പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കണമെന്ന സി.പി.എം. തീരുമാനത്തെ തുടർന്നാണ് അനുബന്ധ സംഘടനകൾ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. സി.പി.എം. നേതൃത്വത്തിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് സംഘടന ശബരിപീഠത്തിന് സമീപം സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക് തുടങ്ങിക്കഴിഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അടൂർ, പന്തളം, റാന്നി, കോഴഞ്ചേരി, പത്തനംതിട്ട എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്നദാനകേന്ദ്രങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ തുടങ്ങും. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശബരിമല വാർഡിലും ഭക്ഷണവിതരണമുണ്ടാകും. കഞ്ഞിയും പയറും മുതൽ വിഭവസമൃദ്ധമായ സദ്യവരെ നൽകാനാണ് തീരുമാനം.
പമ്പയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ് സേവനം ഉദ്ഘാടനം ചെയ്യാൻ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, പ്രസിഡന്റ് വി.വസീഫ്, ട്രഷറർ എസ്.ആർ. അരുൺ ബാബു തുടങ്ങി സംസ്ഥാനനേതാക്കളുടെ നിര തന്നെയാണ് എത്തുന്നത്. കഴിഞ്ഞ വർഷവും തീർഥാടകർക്കായി സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്നും ഇത്തവണ കൂടുതൽ വിപുലപ്പെടുത്തുകയാണെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബി.നിസാം പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033