മാന്നാർ : തൃക്കുരട്ടി മഹാദേവ സേവാസമിതി രാമായണ മാസാചരണത്തോടനുബന്ധിച്ചു നടത്തുന്ന 22-ാമത് അഖിലകേരള രാമായണമേള ഓഗസ്റ്റ് നാലുമുതൽ 11 വരെ മാന്നാർ തൃക്കുരട്ടി മഹാദേവർക്ഷേത്രത്തിൽ നടക്കും. നാലിനു രാവിലെ 10-ന് എരുമേലി ആത്മബോധിനി ആശ്രമം മഠാധിപതി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം നിർവഹിക്കും. ഡോ. വി.പി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തും. അഞ്ചുമുതൽ ഒൻപതുവരെ വൈകിട്ട് ഏഴിനു പ്രഭാഷണപരമ്പര. എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്., കോളേജ് വിദ്യാർഥികൾക്കായി ഓഗസ്റ്റ് 10, 11 തീയതികളിൽ രാമായണകഥാകഥനം, രാമായണപാരായണം, പ്രസംഗമത്സരം, പദ്യം കാണാതെ ചൊല്ലൽ, കീർത്തനാലാപം (രാമസ്തുതി), ഭജന, ചിത്രരചന, തിരുവാതിരക്കളി, ടാബ്ലോ, പ്രശ്നോത്തരി എന്നീ ഇനങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടക്കും. മേളയ്ക്ക് വിനോദ് കുമാർ നേതൃത്വം നൽകും. വിദ്യാർഥികൾ ഓഗസ്റ്റ് ആറിനു വൈകിട്ട് അഞ്ചിനകം സ്കൂൾ അധികാരിയുടെ സാക്ഷ്യപത്രത്തോടുകൂടി രജിസ്റ്റർ ചെയ്യണം. ഫോൺ: 90611 75555, 94964 27207. ഇ മെയിൽ: [email protected]. താമസസൗകര്യത്തിന് മുൻകൂറായി 9947583444 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033