തിരുവല്ല: മുൻ മന്ത്രി ഇ. ജോൺ ജേക്കബും മുൻ എം.എൽ.എ മാമ്മൻ മത്തായിയും അസംഘടിത കർഷകർക്ക് നേതൃത്വം നല്കിയ മഹത് നേതാക്കളാണെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു. കേരളാ കോൺഗ്രസ് (എം )പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ല താലൂക്ക് ആശുപത്രിക്ക് അന്തരിച്ച മുൻ മന്ത്രി ഇ ജോൺ ജേക്കബിന്റെ പേരും തിരുവല്ല ബൈപാസ് റോഡിന് മുൻ എം.എൽ.എ.മാമ്മൻ മത്തായിയുടെ പേരും നല്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ പ്രസിഡന്റ് സജി അലക്സ് അധ്യക്ഷത വഹിച്ചു. ചെറിയാൻ പോളച്ചിറക്കൽ, ജേക്കബ് തോമസ് അരികു പുറം, റ്റി.ഒ. ഏബ്രഹാം തോട്ടത്തിൽ, അഡ്വ എലിസബേത്ത് മാമ്മൻ മത്തായി, ഏബ്രഹാം വാഴയിൽ, ജോർജ് ഏബ്രഹാം, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, സാം ജോയി കുട്ടി, സോമൻ താമരച്ചാലിൽ, പി.കെ.ജേക്കബ്, രാജീവ് വഞ്ചിപ്പാലം, സാം കുളപ്പള്ളി, ക്യാപ്റ്റൻ.സി.വി. വർഗ്ഗീസ്, കുര്യൻ മടക്കൽ, ബോസ് തെക്കേടം, രാധാകൃഷ്ണൻ നായർ, സജി വിഴലിയിൽ, തോമസ് വർഗ്ഗീസ്, അഡ്വ. ബോബി കാക്കനാപ്പിൽ, ജോജി.പി. തോമസ്, ദീപക് മാമ്മൻ മത്തായി, പോൾ മാത്യു, ജയകുമാർ എം.സി, പൊന്നച്ചൻ അമ്പലത്തിങ്കൽ, റോയി കണ്ണോത്ത് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1