പത്തനംതിട്ട : ഇ പോസ് യന്ത്രം വീണ്ടും പണിമുടക്കിയതോടെ ഇന്നലെയും ജില്ലയിൽ പലയിടത്തും റേഷൻ വിതരണം മുടങ്ങി. രണ്ടര ആഴ്ചയായി യന്ത്രത്തകരാർമൂലം തുടരുന്ന വ്യാപാര തടസ്സം നീക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ ഉപഭോക്താക്കളും വ്യാപാരികളും അമർഷത്തിലാണ്. 2 മണിക്ക് ആരംഭിക്കേണ്ട റേഷൻ വിതരണത്തിന് ഇന്നലെയും മൂന്നരയോടെയാണ് ഇ പോസ് യന്ത്രം പ്രവർത്തിച്ച് തുടങ്ങിയത്. മാസാവസാനമായതുകൊണ്ട് ഉൽപന്നങ്ങൾ ലഭിക്കാത്തതിനാല്‍ ഉപഭോക്താക്കൾ പല റേഷൻ കടകളിലും ബഹളം ഉണ്ടാക്കുകയും ചെയ്തു. സർവർ തകരാറാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
ഇ പോസ് യന്ത്രം ഓൺ ചെയ്താലും കാർഡിൽ ഉൾപ്പെട്ടവരുടെ വിരലടയാളം പതിക്കാൻ കഴിയാത്തതും വിരലടയാളം പതിച്ചശേഷം ഉപഭോക്താവിന്‍റെ മൊബൈലിലേക്ക് ഒടിപി ലഭിക്കാത്തതും പ്രശ്നമാകുന്നുണ്ട്. 8 മാസത്തിലധികമായി പ്രശ്നം നിലനിൽക്കുന്നുണ്ടെന്നാണ് ആരോപണം. തിരക്ക് മൂലമാണ് സർവർ പണിമുടക്കുന്നതെന്ന് പറഞ്ഞാണ് പകുതി ജില്ലകളിൽ രാവിലെയും പകുതിയിടത്ത് ഉച്ചകഴിഞ്ഞും റേഷൻ വിതരണം ക്രമീകരിച്ചത്. എന്നാൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുകയല്ല പ്രശ്നം കൂടുതൽ വഷളാകുകയാണ് ചെയ്തത്. മല്ലപ്പള്ളി താലൂക്കിൽ ഭാഗികമായി മാത്രമേ റേഷൻ വിതരണം നടന്നിട്ടുള്ളൂ.
റാന്നിയിലെ റേഷന്‍ കടകൾക്ക് മുന്നിൽ ജനം കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇടയ്ക്ക് യന്ത്രം പ്രവർത്തിക്കുമെങ്കിലും കാർഡ് ഉടമകളുടെ ഫോണിൽ ഒടിപി ലഭിക്കുന്നില്ല. ഇ പോസ് യന്ത്രം പ്രവർത്തിക്കാതിരുന്നതിനെത്തുടർന്ന് തണ്ണിത്തോട് പഞ്ചായത്തിലെ റേഷൻ കടകളിൽ ഇന്നലെ റേഷൻ വിതരണം പൂർണമായും തടസ്സപ്പെട്ടു. കടകളുടെ പ്രവർത്തന സമയം ഉച്ചകഴിഞ്ഞ് 2 മുതൽ 7 വരെയായിരുന്നു. റേഷൻ സാധനങ്ങൾ വാങ്ങാനെത്തിയവർ ഏറെനേരം കാത്ത്നിന്ന് മടങ്ങി. കഴിഞ്ഞ ദിവസം പല റേഷൻ കടകളിലും ഭാഗികമായി റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.