Sunday, April 27, 2025 4:54 pm

ഇ-ശ്രം പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലേബര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ എല്ലാ അസംഘടിത തൊഴിലാളികളും ഡിസംബര്‍ 31ന് മുന്‍പായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ജില്ലാതല പോസ്റ്ററിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിച്ചു. തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ, അപകട മരണത്തിനും പൂര്‍ണ വൈകല്യത്തിനും ധനസഹായം, ദുരന്തങ്ങള്‍ – മഹാമാരി തുടങ്ങിയ ദുരിത സമയത്ത് സര്‍ക്കാര്‍ സഹായം, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ഇ- ശ്രം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം.

ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഉപയോഗിച്ച് register.eshram.gov.in എന്ന പോര്‍ട്ടല്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. സംശയങ്ങള്‍ക്ക് 14434 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാം. പ്രകാശന ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്‍- ചാര്‍ജ് എസ്. സുരാജ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ ഡോ.ടി. ലക്ഷ്മി, ജി.ഹരി, സി.കെ. ജയചന്ദ്രന്‍, സൂപ്രണ്ട് ടി.ആര്‍. ബിജു രാജ്, ജില്ലാ പ്രോജക്റ്റ് മാനേജര്‍ സി.കെ അനില്‍കുമാര്‍, ടി.എ. അഖില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ വൃദ്ധയുടെ രണ്ടുപവൻ്റെ സ്വർണ്ണമാല കഴുത്തിൽ നിന്ന് പൊട്ടിച്ചോടിയ പ്രതി പിടിയിൽ

0
പത്തനംതിട്ട : വൃദ്ധയുടെ രണ്ടുപവൻ്റെ സ്വർണ്ണമാല കഴുത്തിൽ നിന്ന് പൊട്ടിച്ചോടിയ നിരവധി...

ചില മാധ്യമങ്ങൾ തന്‍റെ പേരിൽ അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ നടത്തുന്നു ; പ്രയാഗ മാർട്ടിൻ

0
കൊച്ചി : ചില മാധ്യമങ്ങൾ തന്‍റെ പേരിൽ അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ...

തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം. കവടിയാർ സ്വദേശിയായ കാർഷിക വകുപ്പിലെ മുൻ...

കേരളം മാവോയിസ്റ്റ് മുക്തമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്

0
തിരുവനന്തപുരം: കേരളം മാവോയിസ്റ്റ് മുക്തമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മാവോയിസ്റ്റ് ബാധിത...