ദില്ലി : രാജ്യത്ത് ഏപ്രിൽ മുതൽ പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് 20 ശതമാനമാക്കി തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. വാഹന നിർമാതാക്കളോട് കൂടുതൽ പ്രകൃതി സൗഹൃദ മോഡലുകൾ വിപണിയിലിറക്കാനും മന്ത്രി ആവശ്യപ്പെട്ടു. ആഗോള രംഗത്ത് കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിൽ രാജ്യം നിർണായക പുരോഗതിയിലാണെന്നും മന്ത്രി പറഞ്ഞു. നോയിഡയിൽ തുടങ്ങിയ ഓട്ടോ എക്സ്പോയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
2014 ൽ രാജ്യത്ത് പെട്രോളിൽ എഥനോൾ മിശ്രിതത്തിന്റെ അളവ് 1.53 ശതമാനമായിരുന്നു. എന്നാൽ 2022 ഓടെ ഇത് 10.17 ശതമാനമായി ഉയർത്തി. 2022 നവംബറോട് രാജ്യം ഈ നേട്ടം കൈവരിക്കുമെന്നാണ് കരുതിയതെങ്കിലും നേരത്തെ തന്നെ ലക്ഷ്യം നേടി. 2030 ൽ പെട്രോളിൽ എഥനോളിന്റെ അളവ് 20 ശതമാനമെത്തിക്കണമെന്നായിരുന്നു അടുത്ത ലക്ഷ്യം. എന്നാൽ 2026നകം തന്നെ ഈ ലക്ഷ്യത്തിലെത്തുമെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
നോയിഡയിൽ ഓട്ടോ എക്സ്പോയിൽ എഥനോൾ പവലിയൻ ഉല്ഘാടനം ചെയ്താണ് മന്ത്രിയുടെ പ്രഖ്യാപനം. രാജ്യതലസ്ഥാനത്തടക്കം വായു മലിനീകരണം വലിയ വെല്ലുവിളിയായ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഇടപെടൽ. ഇതിനായി കാറുകളുടെ എഞ്ചിനുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്നും മന്ത്രി ഓർമിപ്പിച്ചു. ഭാവി വാഹന വിപണി പ്രകൃതി സൗഹൃദമാണെന്ന് വ്യക്തമാക്കുന്നതാണ് ഓട്ടോ എക്സ്പോയിലെ എല്ലാ കാഴ്ചകളും, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച മാരുതിയുടെ മോഡലായ വാഗണാറിന്റെ ഫ്ലക്സ് ഫ്യുവൽ മോഡലാണിത്. ഈ പവലിയനിലെ ഏറ്റവും ആകർഷകമായ കാഴ്ചയും ഇതാണെന്നാണ് ഹർദീപ് സിംഗ് പുരി വിശദമാക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033