നിക്ഷേപിക്കുന്നതിന് പണം മാത്രമാണ് ഘടകം എന്ന് കരുതിയാൽ തെറ്റി. എപ്പോൾ നിക്ഷേപിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും നിക്ഷേപത്തിൽ നിന്ന് റിട്ടേൺ ലഭിക്കുന്നത് പോലും. പലരും ജോലി കിട്ടി കഴിഞ്ഞാലുടൻ നിക്ഷേപിക്കുന്നതിന് പകരം ജീവിതത്തിന്‍റെ തുടക്ക കാലഘട്ടം ആഘോഷങ്ങൾക്കായി മാറ്റിവെയ്ക്കും. ആഘോഷങ്ങൾക്കൊപ്പം പറ്റുന്നൊരു തുക മാറ്റിവെച്ചാൽ ലക്ഷങ്ങളോ കോടികളോ സമ്പാദിക്കാൻ സാധിക്കുമായിരുന്നു എന്നാണ് നിക്ഷേപ കാൽക്കുലേറ്ററുകൾ കാണിക്കുന്നത്. നിക്ഷേപം ആരംഭിക്കാൻ ഞൊടിയിടയിൽ സാധിക്കുമെന്നതിനാൽ ഇന്നത്തെ കാലത്ത് മടിക്കാതെ നിക്ഷേപം തുടങ്ങുന്നതാണ് ഉചിതം. വരുമാന മാർഗം ഒരു പ്രായം കഴിഞ്ഞാൽ അടയുമെന്നതിനാൽ വിരമിക്കൽ കാലത്തേക്ക് മികച്ച തുക സമ്പാദിക്കാൻ നേരത്തെ നിക്ഷേപം തുടങ്ങണം. നേരത്തെ നിക്ഷേപം തുടങ്ങിയാലുള്ള നേട്ടം വിശദമാക്കാം.
എവിടെ നിക്ഷേപിക്കും
പലരും ആശയകുഴപ്പത്തോടെ ചിന്തിക്കുന്ന കാര്യമാണ് എവിടെ നിക്ഷേപിക്കുമെന്നത്. ഓഹരി വിപണിയിൽ നിക്ഷേപിച്ച് മികച്ച റിട്ടേൺ പ്രതീക്ഷിക്കുന്നവർ ആദ്യം കൃത്യമായ പഠനം നടത്തണം. ഓഹരി വിപണിയുടെ സങ്കീർണതകളിലേക്കിറങ്ങാൻ സാധിക്കാത്തവർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപം വഴി ഓഹരി വിപണിയുടെ നേട്ടം ലഭിക്കും. വിവിധ ഓഹരികളിൽ ഫണ്ട് മാനേജർമാർ വഴി നിക്ഷേപിച്ചാണ് മ്യൂച്വൽ ഫണ്ടുകൾ റിട്ടേണുകൾ നൽകുന്നത്. മ്യൂച്വൽ ഫണ്ടിൽ കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കുന്നതിനാൽ ദീർഘകാലം നിക്ഷേപിക്കുമ്പോൾ നല്ല ആദായം ലഭിക്കും.
മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്ന്‍ മെന്‍റ് പ്ലാൻ വഴി നിക്ഷേപിക്കുന്നൊരാൾക്ക് ദീർഘകാലത്തേക്ക് മികച്ച നേട്ടം നൽകുന്നവയാണ് ഇക്വിറ്റി ഫണ്ടുകൾ. ദീർഘകാലം നിക്ഷേപിക്കുന്നൊരാൾക്ക് വിപണി ഇടിയുന്ന സമയത്ത് വാങ്ങിയ വില ശരാശരി (കോസ്റ്റ് ആവറേജിംഗ്) ചെയ്യാൻ സാധിക്കുന്നതിന്‍റെ ഗുണവും ലഭിക്കും. ഒപ്പം നേരത്തെ നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് കൂട്ടിച്ചേര്‍ക്കലിന്‍റെ ഗുണം നേടാനാകും. അതേസമയം അപകട സാധ്യത മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലുമുണ്ട്. നേരത്തെ തുടങ്ങാം കയ്യില്‍ പണമില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുന്നതിന് പകരം കയ്യിലുള്ളത് നിക്ഷേപത്തിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്. . 25-ാം വയസില്‍ ഒരു വ്യക്തി മാസത്തില്‍ 10,000 രൂപ വീതം 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുന്ന ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 60-ാം വയസില്‍ 6,43,09,595 രൂപ ലഭിക്കും. 30-ാം വയസിലാണ് നിക്ഷേപം ആരംഭിച്ചതെങ്കില്‍ 3,49,49,641 രൂപ മാത്രമാണ് സമാന കാലയളവില്‍ ലഭിക്കുന്നത്. 5 വര്‍ഷത്തിന്റെ വ്യത്യാസം 3 കോടിയോളം രൂപയുടെ വ്യത്യാസമാണ് ഉണ്ടാക്കിയത്.
ഇക്വിറ്റിക്ക് പകരം
ഇക്വിറ്റിക്ക് പകരം റിസ്കെടുക്കാൻ സാധിക്കാത്തവരാണെങ്കിൽ ആവർത്തന നിക്ഷേപത്തിലേക്ക് പണം നിക്ഷേപിക്കാം. ഉദാഹരണത്തിന് 30 വർഷത്തേക്ക് പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 8 ശതമാനം പലിശ ലഭിച്ചാൽ കാലാവധി അവസാനിക്കുമ്പോൾ സമ്പാദ്യം 12 ലക്ഷം രൂപയായി മാറുമായിരുന്നു. സ്ഥിരമായി ചെറിയ തുകയിൽ പോലും നിക്ഷേപം നടത്തേണ്ടതിന്‍റെ സാധ്യതയാണിത് ചൂണ്ടിക്കാണിക്കുന്നത്. 20ാം വയസില്‍ 10,000 രൂപ നിക്ഷേപം ആരംഭിച്ചൊരാളും 20 വര്‍ഷത്തിന് ശേഷം 20,000 രൂപയുടെ നിക്ഷേപം നടത്തിയൊരാളെയും പരിഗണിക്കാം. 7 ശതമാനം പലിശ നിരക്ക് പ്രതീക്ഷിച്ചാൽ 20ാം വയസില്‍ നിക്ഷേപം തുടങ്ങിയൊരാള്‍ക്ക് 60ാം വയസില്‍ 2.49 കോടിയും 40ാം വയസില്‍ നിക്ഷേപം ആരംഭിച്ചൊരാള്‍ക്ക് 1.02 കോടിയും ലഭിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033