വാഷിംഗ്ടൺ : അലാസ്കയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10.48 നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന് ശേഷം സുനാമി മുന്നറിയിപ്പ് നൽകിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് ആളപായമോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അലാസ്കൻ ഉപദ്വീപിൽ നിന്ന് 21 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. അലാസ്കൻ പെനിൻസുലയിലും അലൂഷ്യൻ ദ്വീപുകളിലും കുക്ക് ഇൻലെറ്റ് പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി അലാസ്ക ഭൂകമ്പ കേന്ദ്രം അറിയിച്ചു. വടക്കേ അമേരിക്കയിൽ ഇത് വരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും തീവ്രത കൂടിയ ഭൂചലനം 1964 മാർച്ചിൽ അലാസ്കയിലുണ്ടായ ഭൂചലനമാണ്. ഭൂചലനത്തിന് പിന്നാലെ അലാസ്ക ഉൾക്കടൽ, യുഎസ് പടിഞ്ഞാറൻ തീരം, ഹവായ് എന്നിവിടങ്ങളിൽ സുനാമി ഉണ്ടായിരുന്നു. ഭൂകമ്പത്തിലും സുനാമിയിലുമായി 250ലധികം പേരാണ് അന്ന് മരിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033