തൃശൂര്‍ : പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം. പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് 2.40 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.3 ആണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 2.5 ന് താഴെ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ സാധാരണഗതിയില്‍ അനുഭവപ്പെടാറില്ല. 2.5 നും 5.4 നും മധ്യേ രേഖപ്പെടുത്തുന്നവയാണ് അറിയാന്‍ സാധിക്കുന്നത്.
പീച്ചി അണക്കെട്ട് പരിസരത്ത് ഭൂചലനം
RECENT NEWS
Advertisment