കോന്നി : കോന്നി സെന്റ് ജോർജ്ജ് മഹാ ഇടവകയിൽ നടന്നുവരുന്ന കിഴക്കൻ മേഖല ഓർത്തഡോക്സ് കൺവെൻഷനോടനുബന്ധിച്ച് പ്രാർത്ഥനാ യോഗത്തിന്റെയും സുവിശേഷ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ പ്രത്യേക സമ്മേളനം നടന്നു. കൺവെൻഷൻ പ്രസിഡന്റ് ഫാ.ജേക്കബ് ബേബി അധ്യക്ഷത വഹിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ സെറാഫിം അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ.വർഗീസ് കൂടാരത്തിൽ ക്ലാസ് നയിച്ചു. ഫാ.ജേക്കബ് കല്ലിച്ചേത്ത്, ഫാ.അജു ഫിലിപ്പ് എന്നിവർ ആശംസകള്‍ അറിയിച്ചു. കെ.ജി.വർഗീസ് വേദവായനയും ജോസ് മത്തായി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കൺവെൻഷൻ ജനറൽ കൺവീനർ ഫാ.ജോർജ് ഡേവിഡ് സ്വാഗതവും പ്രാർത്ഥനയോഗം ജനറൽ സെക്രട്ടറി സജു ജോർജ് കൃതജ്ഞതയും രേഖപ്പെടുത്തി. ഡോ.കെ.ജെ മാത്യു, കെ.കെ രാജൻ കുട്ടി, ഐവാൻ വകയാർ, ജോയ് തോമസ്, ജോർജ് വർഗീസ് തേയിലശ്ശേരിയിൽ, ജോർജ് അതിരുങ്കൽ, രാജൻ പടിയറ, അഡ്വ.രാജു ഉളനാട്, മാത്യു എബ്രഹാം, ഐസക് തോമസ്, ഷാബു.കെ.ഫിലിപ്പ്, ജോസഫ് മാത്യു, തോമസ് ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമ്മേളനത്തിനുശേഷം അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ശുബുകോനോ ശുശ്രൂഷയും നടന്നു.