പല കാലഘട്ടങ്ങളിലായി സോഷ്യൽ മീഡിയകളിൽ എപ്പോഴും കണ്ടുവരുന്ന പ്രശ്നമാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത്. ഇപ്പോഴും ഈ പ്രശ്നം സജീവമായി നിൽക്കുന്നു. ഉപഭോക്താക്കളുടെ സുഹൃത്ത് വലയങ്ങളും സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങളും പല ഓർമ്മകളും എല്ലാം ഒത്തുകൂടുന്ന പ്ലാറ്റ്ഫോം ആണ് നമ്മുടെ ഓരോരുത്തരുടേയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. ഇവ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെടുമ്പോൾ അത്രയും നാൾ നമ്മൾ കൂട്ടിവെച്ച് ഓർമ്മകളും സൗഹൃദങ്ങളും സൂക്ഷിക്കാനായുള്ള ഒരു ഇടമാണ് നമുക്ക് നഷ്ടമാകുന്നത്. എന്നാൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് നമ്മുക്ക് തിരിച്ചെടുക്കാൻ സാധിച്ചാലോ? അതും വളരെ എളുപ്പത്തിൽ ആരുടേയും സഹായം ഇല്ലാതെ തന്നെ.
ഉദാഹരണത്തിന് ഇപ്പോൾ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ ഇത് എങ്ങനെ തിരിച്ചെടുക്കാം എന്ന് പരിശോധിക്കാം. നിങ്ങളുടെ ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്ന അക്കൗണ്ട് മാത്രമേ നിങ്ങൾക്ക് ഇത്തരത്തിൽ തിരിച്ചെടുക്കാൻ സാധിക്കൂ എന്ന് പ്രത്യേകം ഓർമ്മ വേണം. നഷ്ടപ്പെട്ട അക്കൗണ്ട് തിരിച്ചെടുക്കാനായി നിങ്ങളുടെ കൈവശം നിങ്ങൾ അവസാനമായി ഇൻസ്റ്റഗ്രാമിൽ ലോഗ് ഇൻ ചെയ്ത ഫോൺ വേണം എന്നത് പ്രധാനമാണ്. ശേഷം നിങ്ങളുടെ ഫോണിൽ നിന്ന് ഇൻസ്റ്റഗ്രാം ആപ്പ് ഓപ്പൺ ചെയ്യുക. ഇവിടെ യൂസർ നെയിം, പാസ്വേർഡ് എന്നിവ ചോദിച്ചിരിക്കുന്നതിന്‍റെ അടിയിൽ ഫോർഗറ്റ് പാസ്വേർഡ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ യൂസർ നെയിം നൽകേണ്ടതാണ്.
ഇതിന് താഴെയായി റീസെറ്റ് പാസ്വേർഡ് എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മെയിൽ ഐഡിയോ ഹാക്കറിന്‍റെ മെയിൽ ഐഡിയുടയോ നിയന്ത്രണത്തിലായിരിക്കും ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട്. നിങ്ങളുടെ കൈവശം എന്താണോ ഉള്ളത് അത് സെലക്ട് ചെയ്ത് ഫിൽ ചെയ്ത് കൊടുക്കണം. ഉദാഹരണത്തിന് നിങ്ങൾ നിങ്ങളുടെ മെയിൽ ഐഡിയാണ് നൽകിയത് എങ്കിൽ അതിലേക്ക് ഒരു ഒടിപി നമ്പർ വരുന്നതാണ്. ശേഷം ഒടിപി ഇവിടെ സബ്മിറ്റ് ചെയ്യേണ്ടതാണ്. ചിലപ്പോൾ സബ്മിറ്റ് ചെയ്തതിന് ശേഷം ബാക്ക്അപ്പ് കോഡും ഇൻസ്റ്റഗ്രാം ആവിശ്യപ്പെട്ടേക്കാം. ഇതിന്റെ താഴെ തന്നെ നിരവധി ഓപ്ഷനുകളും കാണാൻ സാധിക്കും. ഇതിൽ നിന്ന് ഗെറ്റ് സപ്പോർട്ട് എന്ന ഓപ്ഷൻ ആണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. ഇതിലും നിരവധി ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഇതിലെ ആദ്യ ഓപ്ഷനായ ഐ ഫോർഗോട്ട് പാസ്വേർഡ് ഐ കാന്റ് റീസെറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഇതിന് ശേഷം നെക്സ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്യണം. ഇപ്പോൾ പുതിയ ഒരു വിൻഡോ ഓപ്പൺ ആയിരിക്കും ഇവിടെ ഇൻസ്റ്റഗ്രാം നിങ്ങളുടെ ഒരു സെൽഫി വീഡിയോ ആവിശ്യപ്പെട്ടേക്കാം. ഇവിടെ യെസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തതിന് ശേഷം നെക്സ് നൽകുക. ഇവിടെ വീണ്ടും നിങ്ങളുടെ ഇമെയിൽ ഐഡി ഇൻസ്റ്റഗ്രാം ആവശ്യപ്പെട്ടേക്കാം. ഇവിടെയും ഇമെയിൽ ഐഡി നൽകി നെക്സ് എന്ന് ഓപ്ഷൻ ക്ലിക്ക് ചെയ്യേണ്ടതാണ്. ശേഷം ഇൻസ്റ്റഗ്രാം ആവിശ്യപ്പെടുന്ന രീതിയിലുള്ള സെൽഫി വീഡിയോ എടുത്ത് ഇവർ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ് ലോഡ് ചെയ്യേണ്ടതാണ്.
ഏകദേശം പത്ത് മിനിറ്റിനുള്ളിൽ ഇൻസ്റ്റഗ്രാമിന്റെ ഭാഗത്ത് നിന്ന് നിങ്ങൾക്ക് ഒരു 8 ഡിജിറ്റ് കോഡ് മെയിൽ സന്ദേശമായി എത്തുന്നത് ആയിരിക്കും. ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ പാസ്വേർഡ് റീസെറ്റ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കുന്നതാണ്. ഇവിടെ പാസ്വേർഡ് റീസെറ്റ് ചെയ്ത് പിന്നീട് ഇൻസ്റ്റഗ്രാമിൽ യൂസർനെയിം പുതിയ പാസ്വേർഡ് എന്നിവ നൽകി ലോഗ് ഇൻ ചെയ്യുക. ലോഗ് ഇൻ ചെയ്ത ശേഷം നേരത്തെ മെയിലിൽ വന്ന 8 ഡിജിറ്റ് ബാക്ക്അപ്പ് കോഡ് ആവശ്യപ്പെടും. ഇത് നൽകി കഴിഞ്ഞാൽ നിങ്ങളുടെ നഷ്ടപ്പെട്ട അക്കൗണ്ട് തിരിച്ച് ലഭിക്കുന്നതാണ്.