വിട്ടുമാറാത്ത ദഹനക്കേടാണ് പലരുടെയും പ്രശ്നം. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, മലബന്ധം തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ നിസാരമായി കാണരുത്. വിട്ടുമാറാത്ത ദഹനക്കേടിന്‍റെ കൃത്യമായ കാരണം പലപ്പോഴും വ്യക്തമല്ല. കൃത്യമായ കാരണം കണ്ടെത്തി ചികിത്സ തേടുന്നതാണ് ഉത്തമം. ചില ഔഷധങ്ങൾ പരമ്പരാഗതമായി ദഹനപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും വിട്ടുമാറാത്ത ദഹനക്കേട് ചികിത്സിക്കാൻ ഏതെങ്കിലും ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിന്‍റെ ഉപദേശം തേടുന്നതാണ് ഉത്തമം.
എന്തായാലും ദഹനക്കേടിനെ തടയാന്‍ സഹായിച്ചേക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ദഹനക്കേട് ഇല്ലാതാക്കാൻ സഹായിക്കും. അതിനാല്‍ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തുന്നത് ദഹനക്കേടിനെ തടയാന്‍ സഹായിച്ചേക്കാം. കുരുമുളകാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനക്കേടിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കാന്‍ ഇവയും സഹായിക്കും. ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ഓക്കാനം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനുമൊക്കെ സഹായിക്കും. പെരുംജീരകം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും പെരുംജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്താം. കറുവപ്പട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്യാസ് കുറയ്ക്കാനും വയറുവേദനയെ ലഘൂകരിക്കാനും ദഹനം മെച്ചപ്പെടുത്താനും കറുവപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്താം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033