ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് മത്സ്യം. അവ പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും നല്ല ഉറവിടം നൽകുന്നു. മത്സ്യത്തിന് കൊഴുപ്പ് കുറവാണെങ്കിലും വിറ്റാമിനുകളും ധാതുക്കളും പോലുള്ള ധാരാളം പോഷകങ്ങൾ അവ നൽകുന്നു. ശരീരത്തിന് പേശികൾ സൃഷ്ടിക്കാൻ ആവശ്യമായ പ്രോട്ടീൻ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം, മറ്റ് അവശ്യ ധാതുക്കൾ എന്നിവ മത്സ്യത്തിൽ ഉയർന്നതാണ്. വിറ്റാമിൻ എ ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. മത്സ്യത്തിൽ ഈ വിറ്റാമിൻ ധാരാളം അടങ്ങിയിട്ടുണ്ട്.
ആഴ്ചയിൽ മൂന്ന് തവണയെങ്കിലും മത്സ്യങ്ങൾ കഴിക്കുന്നത് വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കുന്നതായി ഓക്സ്ഫോർഡ് സർവകലാശാലയും ഇന്റർനാഷണൽ കാൻസർ റിസർച്ച് സെന്ററും നടത്തിയ പഠനത്തിൽ പറയുന്നു. മീനുകളിൽ അടങ്ങിയിരിക്കുന്ന ആവശ്യ പോഷകങ്ങൾ ക്യാൻസറുമായി ബന്ധപ്പെട്ട ഹൈപ്പർലിപ്പിഡാമിയ എന്ന രോഗലക്ഷണത്തെ കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒമേഗ 3 യും വിറ്റാമിൻ ഡി യും ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുകയും ചെയ്യും.
മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള കാൽസ്യം ബലമുള്ള എല്ലുകൾക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്. മീനുകൾ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരാൾക്ക് അസ്ഥി സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറവായിരിക്കും. ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഉണ്ടാകാനിടയുള്ള ഓസ്റ്റിയോപെറോസിസ് എന്ന അസ്ഥി രോഗത്തെ ചെറുത്തു നിർത്താൻ സഹായിക്കുന്ന കാര്യങ്ങളിലൊന്നാണ് മീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.
പ്രായമാകുമ്പോൾ ഉണ്ടാകാവുന്ന അൽഷിമേഴ്സ് രോഗത്തെ പ്രതിരോധിച്ചു നിർത്താനും നല്ലൊരു ഉപാധിയാണ് മീനുകൾ. ഇതുകൂടാതെ വിഷാദ രോഗത്തെ അകറ്റി നിർത്താനും ഒമേഗ 3 വലിയ രീതിയിൽ സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. തലച്ചോറിന് അത്യാവശ്യമായ ഒരു ഭക്ഷണമാണ് മത്സ്യം. മിതമായ സീഫുഡ് ഉപഭോഗം അൽഷിമേഴ്‌സ് രോഗത്തിന്റെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033