Wednesday, July 2, 2025 6:00 pm

സോയ പുരുഷന്മാർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണമോ ?

For full experience, Download our mobile application:
Get it on Google Play

വളരെ രുചികരമായ ഒരു ഭക്ഷണമാണ് സോയ. നമ്മുടെ നാട്ടില്‍ അധികവും ഉപയോഗിച്ചു വരുന്നത് സോയ ചംഗ്‌സ് ആണ്. പാക്കറ്റുകളില്‍ ലഭിക്കുന്ന ഇതിനെ ഇഷ്ടാനുസരണം കറി വച്ചോ ഫ്രൈ ചെയ്‌തോ എല്ലാം നമ്മള്‍ കഴിക്കാറുണ്ട്. ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്ന ഒരു ഭക്ഷണം കൂടിയാണ് സോയ. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും അതോടൊപ്പം തന്നെ ആവശ്യത്തിന് പ്രോട്ടീന്‍ ലഭ്യമാക്കാനുമെല്ലാം സോയ മികച്ചൊരു ഭക്ഷണമാണ്.

സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും സോയ സഹായിക്കുന്നു. ഇങ്ങനെ നിരവധി ആരോ​ഗ്യ ഗുണങ്ങള്‍ സോയയ്ക്ക് ഉള്ളതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയുള്ള ധാരാളം ആരോ​ഗ്യ​ഗുണങ്ങളുണ്ടെങ്കിലും സോയ പുരുഷന്മാർക്ക് മികച്ചൊരു ഭക്ഷണമല്ലെന്നും അത് പുരുഷന്മാരുടെ ലൈംഗികശേഷിയെ ബാധിക്കുമെന്നൊക്കെയുള്ള വാദങ്ങൾ ഉയരുന്നുണ്ട്.

പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ സോയ പ്രതികൂലമായി ബാധിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉയർന്നുവരുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സോയ പുരുഷന്മാർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണമാണോ…?

സോയോബീൻ ഐസോഫ്ലേവോൺസ് അല്ലെങ്കിൽ ഫൈറ്റോ ഈസ്ട്രജൻ എന്നറിയപ്പെടുന്ന പോളിഫെനോളുകളാൽ സമ്പന്നമാണ്. ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുള്ളതിനാൽ പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തെ സോയ ബാധിക്കാമെന്ന് ചില വിദഗ്ധർ നിർദ്ദേശിക്കുന്നു.

സോയ ഐസോഫ്ലാ വോണിന് ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കാൻ കഴിയുമെന്നും അതുവഴി പുരുഷന്മാരിലെ ലൈംഗിക പ്രവർത്തനം തകരാറിലാകുമെന്നും പറയപ്പെടുന്നു. സോയ ലൈംഗികശേഷിയെ ബാധിക്കുമോ? ഇല്ലെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ഇതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും​​ ​ഗവേഷണങ്ങൾ പറയുന്നു.

സോയ കഴിക്കുന്നത് കൊണ്ട് ടെസ്‌റ്റോസ്റ്റിറോണ്‍ ഉത്പാദനം കൂടുകയോ കുറയുകയോ ചെയ്യില്ലെന്നും അത്തരത്തിലുള്ള വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പഠനത്തിൽ പറയുന്നു. പുരുഷ ലെെം​ഗികതയുമായി ഐസോഫ്ലേവോൺ  ബന്ധിപ്പിക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊ ന്നുമില്ലെന്നാണ് ‘നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ’ വ്യക്തമാക്കുന്നത്.

പുരുഷന്മാരിലെ പ്രത്യുൽപാദന ആരോഗ്യത്തിൽ ഫൈറ്റോ ഈസ്ട്രജൻ എത്രത്തോളം ബാധിക്കുന്നുവെന്നതിനെ കുറിച്ച് പരിശോധിച്ചു. ഫൈറ്റോ ഈസ്ട്രജൻ  ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കില്ലെന്ന് പഠനത്തിൽ കണ്ടെത്താനായെന്നും ​ഗവേഷകർ പറയുന്നു.

ഐസോഫ്ലേവോണും ബീജത്തിന്റെ ഗുണനിലവാരമോ തമ്മിൽ യാതൊരു ബന്ധമില്ല. രണ്ട് മാസത്തേക്ക് പ്രതിദിനം 40 മില്ലിഗ്രാം ഐസോഫ്ലേവോണുകൾ അടങ്ങിയ സപ്ലിമെന്റ് കഴിക്കുന്ന പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കില്ലെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം റിപ്പോർട്ട് വ്യക്തമാക്കുന്നു. സോയ ഭക്ഷണങ്ങൾ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ തടയാനും സഹായിക്കുമെന്നും ചില പഠനങ്ങൾ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ.

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...