കോഴിക്കോട് : ഊരാളുങ്കലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം. വിവരങ്ങള്‍ തേടി കോഴിക്കോട് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഇഡി കത്തയച്ചു. അഞ്ച് വര്‍ഷത്തെ ബാങ്ക് ഇടപാട് രേഖകള്‍ കൈമാറാനാണ് നിര്‍ദേശം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയിലാണ് ഊരാളുങ്കലിനെതിരെയുള്ള അന്വേഷണം.
മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമായുള്ള ബന്ധം അന്വേഷിച്ച് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകള്‍ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി. എന്നാല്‍ എന്തുകൊണ്ടാണ് ഊരാളുങ്കലിനു മാത്രം കൂടൂതല്‍ കരാറുകള്‍ ലഭിക്കുന്നുവെന്ന ചോദ്യം ഉയര്‍ന്നിരുന്നു.