കൊച്ചി : കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ കെ കെ ഷൈലജ ഉൾപ്പടെ അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. എംഎൽഎമാരായ കെ കെ ഷൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഹർജി അടുത്ത ദിവസം പരിഗണിക്കാനിരിക്കെ ഇന്നലെയാണ് ഹർജി പിൻവലിച്ചത്. ഹർജി നിലനിൽക്കില്ലെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു. ഇഡിയുടേത് അനാവശ്യ കടന്നു കയറ്റമാണ് എന്നും ഈ ഇടപടെലുകൾ വികസനത്തെ ബാധിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
കിഫ്ബിക്കെതിരായ ഇഡി അന്വേഷണം ; ഹർജി പിൻവലിച്ച് അഞ്ച് എംഎൽഎമാർ
RECENT NEWS
Advertisment