റാന്നി: പ്രകൃതിയോട് ഇണങ്ങുന്ന കയർ ഭൂവസ്ത്ര ഭംഗിയിലേക്ക് മാറുകയാണ് അയിരൂർ ഗ്രാമപഞ്ചായത്തിലെ ഇടത്രമൺ തോടും, മണക്കടൻ പള്ളി തോടും. തോടുകളുടെ 1600 സ്‌ക്വയർ മീറ്റർ നീളത്തിലാണ് കയർ ഭൂവസ്ത്രം വിരിച്ചിട്ടുളളത്. ഇടത്രമൺ തോട് പുനരുദ്ധാരണ പദ്ധതിയിൽ 3,43,658 രൂപ ചെലവഴിച്ചും മണക്കടൻ പള്ളി തോട് പുനരുദ്ധാരണ പദ്ധതിയിൽ 4,82,476 രൂപ ചെലവഴിച്ചുമാണ് പ്രവർത്തനം പൂർത്തീകരിച്ചിട്ടുളളത്. കയർ കോർപ്പറേഷന്റെ കീഴിലുള്ള നെയ്ത്ത് ശാലകളിൽ നിന്നാണ് കയർ എത്തിച്ച് ഇരുപത്തിയാറ് തൊഴിലുറപ്പ് തൊഴിലാളികൾ ഒന്നര മാസം എടുത്താണ് ഭൂവസ്ത്രം വിരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയതെന്ന് പതിനാലാം വാർഡ് മെമ്പർ അനിത കുറുപ്പ് പറഞ്ഞു .
മണ്ണിന്റെ ഫലപുഷ്ടി നിലനിർത്തുതിനും മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി കയർ ഭൂവസ്ത്ര ഉപയോഗം വ്യാപകമായിരിക്കുകയാണ്. ഗുണനിലവാരമുള്ള കയർ ഭൂവസ്ത്രത്തിലൂടെ മണ്ണിൽ ജലം നിലനിർത്താനുള്ള ശേഷിയും വളക്കൂറും വർധിപ്പിക്കാനാകുമെന്നതും കയർ ഭൂവസ്ത്രം പരിസ്ഥിതി സൗഹൃദമായതിനാൽ പിന്നീട് ഇത് മണ്ണിൽ അലിഞ്ഞു ചേരും എന്നതും ഇതിന്റെ പ്രചാരം വർധിപ്പിക്കുന്നു. തോടിന്റെ ആഴം കൂടി വശങ്ങൾ ചെത്തി ഒരുക്കി അവിടെ ബണ്ട് നിർമിച്ച് കയർ ഭൂവസ്ത്രം വിരിച്ച് മുള ആണി അടിച്ചു ബലപ്പെടുത്തിയിട്ടുണ്ട്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.