റിയാദ് : സൗദി അറേബ്യയിൽ പെരുന്നാൾ അവധിയിൽ ഭേദഗതി. ചൊവ്വാഴ്ച റിയാദിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് സർക്കാർ തലത്തിലുള്ള ഈദുൽ ഫിത്വർ, ഇൗദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി ഭേദഗതി വരുത്തിയത്. അബുദാബി കൊമേഴ്‌സ്യൽ ബാങ്കിന് രാജ്യത്ത് ബാങ്കിങ് പ്രവർത്തനം നടത്താൻ അനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചു. ഒരു ശാഖ തുറക്കുന്നതിന് ലൈസൻസ് അനുവദിക്കാനാണ് അംഗീകാരം നൽകിയത്. കനേഡിയൻ പ്രധാനമന്ത്രി സൗദി കിരീടാവകാശിയുമായി നടത്തിയ ഫോൺ സംഭാഷണം ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ സൗദിയും നിരവധി രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളുടെ ഉള്ളടക്കവും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും മന്ത്രിസഭ ചർച്ച ചെയ്തു.
ഹജ്ജ്, ഉംറ സേവന സമ്മേളനവും പ്രദർശനവും സംഘടിപ്പിക്കുന്നതിൽ ഹജ്ജ്, ഉംറ മന്ത്രാലയത്തിെൻറ ശ്രമങ്ങളെയും ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ സമ്മേളനത്തിെൻറ പങ്കിനെയും മന്ത്രിസഭ പ്രശംസിച്ചു. അന്താരാഷ്ട്ര മൈനിങ് സമ്മേളനം മൂന്നാം പതിപ്പിെൻ പ്രവർത്തന ഫലങ്ങളും 133 രാജ്യങ്ങളുടെ വിപുലമായ ആഗോള പങ്കാളിത്തവും രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സർക്കാർ ഏജൻസികൾക്കും കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമിടയിൽ 75 കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കലും മന്ത്രിസഭ വിലയിരുത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.