Sunday, May 11, 2025 12:23 pm

നവകേരളസദസ്സിനെ വരവേല്‍ക്കാന്‍ അടൂര്‍ മണ്ഡലത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നവകേരളസദസ്സിനെ വരവേല്‍ക്കുന്നതിനായി അടൂര്‍ മണ്ഡലത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സദസിന്റെ സുഗമമായ നടത്തിപ്പിനായി അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സ് ഏറെ ഗൗരവമേറിയതാണ്. മികച്ച തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 17 ന് വൈകിട്ട് ആറിനാണ് അടൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരളസദസ്സ് നടക്കുക. സദസിന് മുന്നോടിയായി 15 ാം തീയതി വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് അടൂര്‍ ടൗണില്‍ വന്‍വിളംബരഘോഷയാത്ര സംഘടിപ്പിക്കും. 13, 14 തീയതികളില്‍ എല്ലാ പഞ്ചായത്തുകളിലുമായി വിളംബരഘോഷയാത്രകള്‍ സംഘടിപ്പിക്കും. 15 ന് പന്തളം തെക്കേക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൂവീലര്‍ വിളംബരറാലിയുമുണ്ടാകും.
കൂടാതെ സദസിനു മുന്‍പായി നഗരസഭകളിലും പഞ്ചായത്തുകളിലുമായി വിവിധ പ്രചാരണപരിപാടികളാണ് സംഘടിപ്പിക്കുക. ഏഴിനു പന്തളം നഗരസഭയില്‍ ചിത്രരചനാക്യാമ്പ്, കവിയരങ്ങ്, തിരുവാതിര എന്നിവയും എട്ടിനു കടമ്പനാട് കവിയരങ്ങ്, തിരുവാതിര എന്നിവയും സംഘടിപ്പിക്കും.

ഒന്‍പതിന് അടൂര്‍ നഗരസഭയില്‍ ഫിലിം ഫെസ്റ്റിവെലും പള്ളിക്കല്‍ പഞ്ചായത്തില്‍ വോളിബോള്‍ മത്സരവും മെഗാതിരുവാതിരയും പന്തളം തെക്കേക്കരയില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. 10 ന് ഏഴംകുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാടന്‍പാട്ട്, തുമ്പമണ്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെയുള്ള ക്യാമ്പയിന്‍ എന്നിവയും 11 ന് പന്തളം തെക്കേക്കര പഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ മനുഷ്യഭൂപടംനിര്‍മാണവും നടത്തും. 12 ന് ഏറത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രഭാഷണവും കൊടുമണ്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക പ്രദര്‍ശനവുമുണ്ടാകും.

ജനങ്ങളുമായി സംവദിക്കുന്ന വീട്ടുമുറ്റസദസ്സ് അടൂര്‍ മണ്ഡലത്തില്‍ ഭൂരിഭാഗവും പൂര്‍ത്തിയായി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകള്‍ എന്ന പേരിലുള്ള ബ്രോഷര്‍ തുടങ്ങിയവ വീട്ടുമുറ്റ സദസ്സുകളിലുടെ ജില്ലയിലെ ഓരോ കുടുംബങ്ങളിലേക്കും എത്തിച്ചു. എല്ലാ മണ്ഡലങ്ങളിലേയും പ്രധാനവേദിക്ക് അഭിമുഖമായി ഇരുപതോളം കൗണ്ടറുകളാണ് പൊതുജനങ്ങളുടെ നിവേദനം സ്വീകരിക്കുന്നതിനായി ഏര്‍പ്പെടുത്തുക. സദസ് ആരംഭിക്കുന്നതിന് മുന്‍പ് വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറും.
യോഗത്തില്‍ അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവികുഞ്ഞമ്മ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, അടൂര്‍ മണ്ഡലത്തിലെ തദ്ദേശസ്ഥാപനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ഗവ.ഹയർസെക്കൻഡറി സ്കൂളിന് 100 ശതമാനം വിജയം

0
കോന്നി : ഗവ.ഹയർസെക്കൻഡറി സ്കൂളിന് 100 ശതമാനം വിജയം. 177...

പെരുങ്കടവിള തൊഴിലുറപ്പ് തട്ടിപ്പ് കേസ് വിജിലൻസിന് കൈമാറാൻ ശുപാർശ

0
തിരുവനന്തപുരം: പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ കോടികളുടെ...

തടിയൻ എന്ന് വിളിച്ച് ബോഡി ഷെയിം ചെയ്തവർക്ക് നേരെ വെടിയുതിർത്ത് യുവാവ്

0
ഗോരഖ്‌പൂർ: തടിയൻ എന്ന് വിളിച്ച് ബോഡി ഷെയിം ചെയ്തവർക്ക് നേരെ വെടിയുതിർത്ത്...