കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കോഴിക്കോട് മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കി. പ്രത്യേക സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. തീവയ്പിന് പിന്നില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ കണ്ടത്തിയതിനെ തുടര്‍ന്നാണ് യുഎപിഎ ചുമത്തിയത്. അതേസമയം ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ചോദ്യം ചെയ്യലിന്റെ അവസാനഘട്ടത്തിലെങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമോ എന്ന ശ്രമത്തിലാണ് അന്വേഷണ സംഘം.
ഷാരൂഖിന്റെ ജാമ്യ ഹര്‍ജിയും കോടതി ചൊവ്വാഴ്ച പരിഗണിക്കും. അന്വേഷണം ഏറ്റെടുക്കണമെന്ന് കാട്ടി എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം എന്‍ഐഎ ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഇതിന് ശേഷം എന്‍ഐഎയുടെ പബ്ലിക് പ്രോസിക്യൂട്ടറുമായി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എന്‍ഐഎ കൊച്ചി യൂണിറ്റിന് കത്തയച്ചത്. തീവ്രവാദ ബന്ധമുള്‍പ്പെടെ എലത്തൂര്‍ ട്രെയിന്‍ വയ്പ്പുമായി ബന്ധപ്പെട്ട് സംശയിക്കുന്ന പശ്ചാത്തലത്തിലാണ് എലത്തൂരിലേക്ക് എന്‍ഐഎയും എത്താനിരിക്കുന്നത്.