മുംബൈ: എലത്തൂര്‍ ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പിടിയിലായ പ്രതി ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കി.
അതേസമയം ഷാറൂഖ് സെയ്ഫിയുടെ പിതാവ്, സഹോദരന്മാര്‍ തുടങ്ങിയവരെ ഡല്‍ഹി സ്‌പെഷല്‍ ബ്രാഞ്ചും കേരള പോലീസിലെ പ്രത്യേക സംഘവും ചോദ്യം ചെയ്യുന്നു. ഷാറൂഖിന്റെ വസതിക്ക് മുന്നിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം, ഷാറൂഖുമായി ബന്ധമുള്ള ചിലരെ ചോദ്യം ചെയ്യാന്‍ ദില്ലി പോലീസ് വിളിപ്പിച്ചിട്ടുണ്ട്. ദില്ലി പോലീസ് സെപഷ്യല്‍ സെല്ലാണ് ചോദ്യം ചെയ്യുന്നത്. കേരള പോലീസ് സംഘവും ഒപ്പമുണ്ട്.