ഇലവുംതിട്ട : മാനസികനില തകരാറിലായി അലഞ്ഞു നടന്ന വയോധികനെ ഇലവുംതിട്ട ജനമൈത്രി പോലീസ് ഏറ്റെടുത്ത് കിടങ്ങന്നൂര്‍ കരുണാലയത്തിലെത്തിച്ച് സംരക്ഷണം ഉറപ്പുനല്‍കി. ജനമൈത്രി ഹൗസ് കാമ്പയിന്റെ ഭാഗമായി ബീറ്റ് ഡ്യൂട്ടി ചെയ്ത് വരവേയാണ് പരസ്പര വിരുദ്ധമായി സംസാരിച്ച് അലഞ്ഞ് തിരിഞ്ഞ് മുന്നോട്ട് നീങ്ങുന്ന വയോധികനെ ശ്രദ്ധയില്‍പ്പെട്ടത്. പേരും വിവരങ്ങളും തിരക്കിയതില്‍ ഷാനവാസ് എന്ന് മാത്രമാണ് ഇയാള്‍ പറയുന്നത്. കൊല്ലം ഭാഗത്തെവിടെയോ ആണ് വീടെന്നാണ് നിഗമനം. എസ് ഐ ടി.പി ശശികുമാറിന്റെ നിര്‍ദ്ദേശപ്രകാരം ജനമൈത്രി ബീറ്റ് ഓഫിസര്‍മാരായ എസ് അന്‍വര്‍ഷ, ആര്‍ പ്രശാന്ത് എന്നിവര്‍ ഇദ്ദേഹത്തെ ഏറ്റെടുത്ത് മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചനയുടെയും മറ്റ് പൊതുപ്രവര്‍ത്തകരുടെയും സഹകരണത്തോടെ കിടങ്ങന്നൂര്‍ കരുണാലയത്തിലെത്തിച്ചു. അസുഖം ഭേദമാകുന്ന മുറക്ക് ബന്ധുക്കളെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കുമെന്ന് ജനമൈത്രി പോലീസ് അറിയിച്ചു.
മാനസികനിലതെറ്റി അലഞ്ഞ വയോധികന് തുണയേകി ഇലവുംതിട്ട ജനമൈത്രി പോലീസ്
RECENT NEWS
Advertisment