തിരുവനന്തപുരം : റോഡ് മുറിച്ചുകടക്കവെ അതിവേഗത്തിലെത്തിയ ബൈക്കിടിച്ച് തലയ്ക്ക് പരിക്കേറ്റ കരിക്കകം ക്ഷേത്രത്തിന് സമീപം ശ്രീവിശാഖിൽ ശശികുമാരൻ നായർ.ജി. മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ച് ഞായറാഴ്ച രാത്രിമരിച്ചു കഴിഞ്ഞ 15ന് രാവിലെ പത്രവിതരണത്തിനിടയ്ക്കാണ് അപകടമുണ്ടായത്.ശശികുമാരൻ നായർ ചാക്ക കനറാ ബാക്കിന് മുന്നിൽ ഇരുചക്രവാഹനം നിറുത്തിയശേഷം പത്രവുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെ പേട്ടയിൽ നിന്ന് ചാക്കയിലേക്ക് ചീറിപ്പാഞ്ഞുവന്ന ഡ്യൂക്ക് ബൈക്കാണ് ഇടിച്ചത്. തലയിടിച്ചുവീണ ശശികുമാരൻ നായരെ സമീപത്തുണ്ടായിരുന്നവർ എഴുന്നേൽപ്പിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടു. ഉടൻ 108ൽ ശശികുമാരൻ നായരെ ആശുപത്രിയിലെത്തിച്ചത്.
സ്ഥലത്തുണ്ടായിരുന്നയാൾ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെടുന്നതിനിടെ വാഹനത്തിന്റെ ചിത്രം മൊബൈലിൽ എടുത്തു. ഇത് പേട്ട പൊലീസിന് കൈമാറി. കെ.എൽ- 01- സി.ടി – 6485 എന്ന ഡ്യൂക്കാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. ബീമാപ്പള്ളി സ്വദേശി അസക്കർ അലിയുടെ പേരിലുള്ളതാണ് ബൈക്ക്. ഭാര്യ :സുലോചനഭായി. മകൾ :ധന്യ. എസ്. എസ്.(കാർഷിക ഗ്രാമവികസന ബാങ്ക് ) .മരുമകൻ :രാജേഷ് (എസ്. ബി. ഐ )സഞ്ചയനം വെള്ളിയാഴ്ച്ച .