പത്തനംതിട്ട : ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിച്ച രണ്ടാം ദിനമായ വെള്ളിയാഴ്ച(നവംബര്‍ 13) ആകെ 15 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. പള്ളിക്കല്‍- മൂന്ന്, കലഞ്ഞൂര്‍- മൂന്ന്, തണ്ണിത്തോട്- രണ്ട് പത്രികകളും, ഏറത്ത്, പന്തളം തെക്കേക്കര, അരുവാപ്പുലം, റാന്നി- പഴവങ്ങാടി, ഇലന്തൂര്‍, എഴുമറ്റൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും പന്തളം നഗര നഗരസഭയിലും ഓരോ സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിച്ചു. ഈമാസം 19 വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം.
പത്തനംതിട്ട ; രണ്ടാം ദിനം 15 പത്രികകള്‍
RECENT NEWS
Advertisment