Sunday, April 13, 2025 9:53 am

തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ കപില്‍ സിബല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. നേതൃത്വം പ്രശനങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രസക്തിയില്ലാതെയായെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബീഹാറിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ ഉപതെരഞ്ഞെടുപ്പുകളിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. നേതൃത്വം ഇതില്‍ ആത്മ പരിശോധന നടത്താന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ഞങ്ങളില്‍ ചിലര്‍ കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നു പറയുന്നു. ഞങ്ങള്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കാന്‍ തയ്യാറാവുന്നതിന് പകരം നേതൃത്വം ഞങ്ങളില്‍ നിന്ന് പിന്തിരിഞ്ഞു നില്‍ക്കുകയാണ്. അതിന്റെ ഫലം ഇതാ ഇപ്പോള്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയുന്നുണ്ട്. ബിഹാറിലെ മാത്രമല്ല, മുഴുവന്‍ രാജ്യത്തെ ജനങ്ങളും കോണ്‍ഗ്രസിന് ഒരു രാഷ്ട്രീയ ബദലാവാന്‍ കഴിയില്ലെന്ന് തെളിയിച്ചു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അത് കാണിച്ചു തന്നു’- അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഒരു ഫലപ്രദമായ ബദലായി പാര്‍ട്ടിക്ക് മാറാന്‍ കഴിയുന്നില്ല എന്നത് വലിയൊരു മോശം കാര്യമാണ്. കുറേ കാലത്തേക്ക് ബീഹാറില്‍ ഞങ്ങള്‍ക്ക് ഒരു ബദലാവാന്‍ സാധിച്ചില്ല. 25 വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശില്‍ ഒരു രാഷ്ട്രീയ ബദലാവാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. ഇവ രണ്ടും രണ്ട് വലിയ സംസ്ഥാനങ്ങളാണ്. ഗുജറാത്തില്‍ പോലും അല്ല. എല്ലാ ലോക്‌സഭാ സീറ്റുകളിലും ഞങ്ങള്‍ പരാജയപ്പെട്ടു. അടുത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും അതേ പരാജയം നേരിട്ടു. അതായത് ഗുജറാത്തിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരു ബദലായി തോന്നുന്നില്ല എന്നല്ലേ അതില്‍ നിന്നും മനസിലാക്കേണ്ടത്.

മധ്യപ്രദേശില്‍ 28 സീറ്റുകളില്‍ മത്സരിച്ചതില്‍ 8 സീറ്റുകളില്‍ മാത്രമാണ് ഞങ്ങള്‍ക്ക് വിജയിക്കാനായത്,’ കപില്‍ സിബല്‍ പറഞ്ഞു.ആത്മ പരിശോധന നടത്തേണ്ട സമയമൊക്കെ കഴിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തങ്ങള്‍ ആത്മപരിശോധന നടത്തുമെന്ന് ഒരു വര്‍ക്കിങ് കമ്മിറ്റി അംഗം പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷമായി പാര്‍ട്ടി ആത്മ പരിശോധന നടത്തുന്ന നിലപാട് പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല, പിന്നെ ഇപ്പോള്‍ അങ്ങിനെ ഒന്നു പ്രതീക്ഷിക്കുന്നതില്‍ എന്തര്‍ത്ഥം. കോണ്‍ഗ്രസിന് എവിടെയാണ് പിഴച്ചതെന്ന് തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

‘സംഘടനാ പരമായി എവിടെയാണ് പിഴവു പറ്റയതെന്ന് ഞങ്ങള്‍ക്കറിയാം. അതിന്‍രെ ഉത്തരം ഞങ്ങളുടെ എല്ലാരുടെ പക്കലുമുണ്ട്. കോണ്‍ഗ്രസിന്റെ അടുത്തുമുണ്ട്. എന്നാല്‍ അവരത് തിരിച്ചറിയാന്‍ തയ്യാറാവുന്നില്ല. കോണ്‍ഗ്രസ് നേതത്വം ഇത് തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറാവണം’- അദ്ദേഹം തുറന്നടിച്ചു. പാര്‍ട്ടിക്കകത്ത് പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കിയതെന്നും നേരത്തെ നേതൃത്വത്തിന് കത്തയച്ച സംഭവത്തില്‍ സിബല്‍ പറഞ്ഞു.

കേന്ദ്രം മുഖ്യധാരാ മാധ്യമങ്ങളെ വരെ നിയന്ത്രിക്കുകയാണെന്നും ജനങ്ങളിലേക്കെത്താന്‍ മറ്റു വഴികള്‍ തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രൗണ്ടിലേക്കിറങ്ങുമ്പോള്‍ ഒരു ഫലവും കിട്ടുന്നില്ല. അപ്പോള്‍ അതിന് വേണ്ട കാര്യങ്ങള്‍ എന്താണെന്ന് തേടി കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. ബിഹാറിലെയും വിവിധ ഉപതെരഞ്ഞെടുപ്പുകളിലെയും തോല്‍വിയെക്കുറിച്ച്‌ പാര്‍ട്ടിയുടെ കാഴ്ചപ്പാട് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ പതിവ് പോലെ എല്ലാം ഒരു ബിസിനസാണെന്നാവും അവര്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന് 70 സീറ്റുകള്‍ നല്‍കേണ്ടിയിരുന്നില്ലെന്ന വിമര്‍ശനവുമായി ആര്‍.ജെ.ഡി, സി.പി.ഐ.എം.എല്‍ അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ എം എബ്രഹാമിന് എതിരായ അഴിമതി ആരോപണ കേസില്‍ അതീവ ഗുരുതര നിരീക്ഷണങ്ങളുമായി ഹൈക്കോടതി

0
എറണാകുളം : മുൻ ചീപ് സെക്രട്ടറി കെ എം എബ്രഹാമിന് എതിരായ...

കല്ലേലി അച്ചന്‍കോവില്‍ റോഡ്‌ വികസനം പ്രതിസന്ധിയില്‍

0
കോന്നി : അച്ചൻകോവിൽ-കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കണമെങ്കിൽ 16...

ബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന

0
മുംബൈ: മുംബൈ ഭീകരാക്രമണത്തിനായി തഹാവൂർ റാണ പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന. ഐഎസ്ഐ...

പിഎം ശ്രീ പദ്ധതി ; കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് സ്റ്റാലിൻ

0
ചെന്നൈ: കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് സ്റ്റാലിൻ. പിഎം ശ്രീ പദ്ധതിയിൽ പിണറായി വഴങ്ങുമ്പോൾ...