Friday, July 4, 2025 11:05 pm

നിയമസഭാ തെരഞ്ഞെടുപ്പ് : ഇവിഎം കമ്മീഷനിംഗ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കമ്മീഷനിംഗ് ആരംഭിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിംഗിനായി തയാറാക്കി അവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിംഗ്.

റാന്നി, ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ ഇവിഎം കമ്മീഷനിംഗ് ഇന്ന് (27) ആരംഭിച്ചു. മൈലപ്ര മൗണ്ട് ബഥനി സ്‌കൂളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. തിരുവല്ലയില്‍ 28 നും 29നും കമ്മീഷനിംഗ് നടക്കും.
റാന്നി നിയോജക മണ്ഡലത്തില്‍ റാന്നി സെന്റ് തോമസ് കോളജിലും ആറന്മുള മണ്ഡലത്തില്‍ മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അടൂരില്‍ മണക്കാല തപോവന്‍ പബ്ലിക് സ്‌കൂള്‍, തിരുവല്ലയില്‍ മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലുമാണ് ഇവിഎം കമ്മീഷനിംഗ് നടക്കുക.

ഓരോ മണ്ഡലത്തിലേക്കുമുള്ള മെഷീനുകള്‍ സ്ഥാനാര്‍ഥികളുടെയോ ഏജന്റ്മാരുടെയോ സാന്നിധ്യത്തില്‍ അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് നടത്തുക. ഓരോ മണ്ഡലത്തിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രിക്കല്‍ ലിമിറ്റഡിലെ രണ്ടുവീതം പരിചയ സമ്പന്നരായ എന്‍ജിനീയര്‍മാരാണ്് മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാണെന്നെന്ന് ഉറപ്പുവരുത്തുന്നത്. കമ്മീഷനിംഗ് 29ന് പൂര്‍ത്തിയാകും. ഓരോ മണ്ഡലത്തിലേക്കും ആവശ്യമായ കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് തുടങ്ങിയവയുടെ കമ്മീഷനിംഗാണ് നടക്കുന്നത്.

തിരുവല്ല നിയോജക മണ്ഡലത്തില്‍ 311 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 386 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 414 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. റാന്നി നിയോജക മണ്ഡലത്തില്‍ 282 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 350 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 376 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. ആറന്മുള നിയോജക മണ്ഡലത്തില്‍ 338 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 416 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 450 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. കോന്നി നിയോജക മണ്ഡലത്തില്‍ 293 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 364 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 390 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. അടൂര്‍ നിയോജക മണ്ഡലത്തില്‍ 306 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 380 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 407 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്.

ജില്ലയില്‍ ആകെ 1896 കണ്‍ട്രോള്‍ യൂണിറ്റ്, 1296 ബാലറ്റ് യൂണിറ്റ്, 2037 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തന സജ്ജമായ മെഷീനുകള്‍ അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ സജ്ജമാക്കിയ സ്ട്രോംഗ് റൂമുകളില്‍ എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സൂക്ഷിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്‌കൂള്‍ ലൈബ്രറികള്‍ സജീവമാക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

0
പത്തനംതിട്ട : സ്‌കൂള്‍ ലൈബ്രറികള്‍ സജീവമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് നിയമസഭാ...

തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

0
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്. ഗാനമേളയില്‍...

ജൂലൈ 5ന് പുലർച്ചെ ആ മഹാദുരന്തം സംഭവിക്കുമോ ? എല്ലാ കണ്ണുകളും ജപ്പാനിലേക്ക്

0
ടോക്യോ: ജൂലൈ അഞ്ചിന് ജപ്പാനിൽ ശക്തമായ സൂനാമിയും ഭൂചലനങ്ങളുമുണ്ടാകുമെന്ന റയോ തത്സുകിയുടെ...

മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍

0
വയനാട് : മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത്...