Saturday, July 5, 2025 10:06 pm

തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ മുസ്ലീംലീഗ് ഉന്നതാധികാര സമിതി ഇന്ന്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ മുസ്ലീംലീഗ് ഉന്നതാധികാര സമിതി ഇന്ന് പാണക്കാട് ചേരും. രാവിലെ പത്ത് മണിക്ക് ചേരുന്ന യോഗത്തില്‍ പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. അഴീക്കോട് , കുറ്റ്യാടി, കോഴിക്കോട് സൗത്ത് , കളമശേരി മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കും. പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് എന്നിവര്‍ക്കുള്‍പ്പെടെ ഭൂരിപക്ഷം കുറഞ്ഞതും ചര്‍ച്ച ചെയ്യും. വിവിധ മണ്ഡലങ്ങളില്‍ ലീഗിന്റെ പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നതിന്റെ കാരണങ്ങളും യോഗം വിലയിരുത്തും.

2016 ലെ ഇടത് തരംഗത്തില്‍ പോലും 18 സീറ്റുമായി ചെറുത്ത് നിന്ന മുസ്ലിം ലീഗിന് പക്ഷെ ഉത്തവണ പല പ്രധാന സീറ്റുകളും നഷ്ടപ്പെട്ടു. 27 സീറ്റുകളിലാണ് ലീഗ് ഇത്തവണ മല്‍സരിച്ചത് അതില്‍ ജയിച്ചത് 15 സീറ്റില്‍ മാത്രം. കഴിഞ്ഞ തവണ ജയിച്ച നാല് സീറ്റുകളില്‍ പാര്‍ട്ടി ഇത്തവണ തോറ്റു, ഒരു സീറ്റ് പിടിച്ചെടുത്തു. സിറ്റിംഗ് സീറ്റുകളായ കളമശ്ശേരി, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, അഴിക്കോട് എന്നിവ നഷ്ടപ്പെട്ടു. എല്ലാ സീറ്റുകളിലും ഭൂരിപക്ഷവും കുറഞ്ഞു. താനൂരും തിരുവമ്പാടിയും തിരിച്ചു പിടിക്കാമെന്ന ആഗ്രഹം തകര്‍ന്നു. പെരിന്തല്‍മണ്ണയില്‍ പരാജയത്തിന്റെ വക്ക് വരെ പോയി. ഏക വനിതാ സ്ഥാനാര്‍ത്ഥിയും പരാജയപ്പെട്ടു. കോങ്ങാട്ടും പുനലൂരും ഗുരുവായുരമടക്കം മലപ്പുറത്തിന് തെക്ക് പാര്‍ട്ടി മല്‍സരിച്ച മണ്ഡലങ്ങളിലൊന്നും നല്ല മല്‍സരം പോലും കാഴ്ച വെക്കാനായില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്

0
ദില്ലി : കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി...

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു ; മാപ്പ് പറഞ്ഞ് ജല...

0
മലപ്പുറം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ...

കോന്നി താലൂക്ക് ആശുപത്രിക്ക് വേണം സ്വന്തമായി ഒരു ആംബുലൻസ്

0
കോന്നി : കോന്നിയിലെ സാധാരണക്കാരയാ ജനങ്ങൾ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ...

ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

0
ന്യൂഡൽഹി: ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്....