ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ വിതരണം
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ വെയര്‍ ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ വിതരണം അഞ്ചിനും ആറിനും നടക്കും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് മെഷിനുകള്‍ കൈമാറും.
——-
വാഹന നിയന്ത്രണം
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ വെയര്‍ ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ വിതരണം അഞ്ചിനും ആറിനും നടക്കുന്നതിനാല്‍ കളക്ടറേറ്റിലെ പ്രധാന ഗേറ്റ് വഴിയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം. വെയര്‍ ഹൗസി നും സിവില്‍ സ്റ്റേഷനും ഇടയില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നാലിന് ഉച്ചയ്ക്ക് ശേഷം സ്ഥലത്ത് നിന്ന് മാറ്റി പാര്‍ക്ക് ചെയ്യണം.
——-
പോലീസ് നിരീക്ഷകന്‍ ജില്ലയിലെത്തി
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ
പോലീസ് നിരീക്ഷകന്‍ എച്ച് രാംതലെഗ്ലിയാന ഐപിഎസ് ജില്ലയിലെത്തി. കൊല്ലം, പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. ജില്ലയിലെ പോലീസ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല
RECENT NEWS
Advertisment