പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ട ജില്ലയില്‍ എത്തിയ പുറത്തുനിന്നുള്ളവരും ഇവിടത്തെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരുമായ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മണ്ഡലംവിട്ട് പുറത്തുപോകണമെന്ന് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സമയം കഴിഞ്ഞാല്‍ ഇവര്‍ ഉടന്‍തന്നെ മണ്ഡലം വിട്ട് പുറത്തുപോകേണ്ടതാണ്. മണ്ഡലത്തില്‍ സമാധാനപരവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനായാണ് ഈ നിര്‍ദേശം. ഇക്കാര്യം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പോലീസ് അധികൃതര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
പുറത്തുനിന്നുള്ളവര്‍ പത്തനംതിട്ട മണ്ഡലം വിട്ട് പോകണം
RECENT NEWS
Advertisment