വാഹന വിപണി നോക്കിയാല്‍ അത് അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമാകുകയാണ്. ലോകത്ത് വായു മലിനീകരണത്തിന് ഏറ്റവും കൂടുതല്‍ കാരണമാകുന്നത് ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ്. പെട്രോള്‍ ഡീസല്‍ എഞ്ചിനുകള്‍ വായു കൂടുതല്‍ മലിനമാക്കുമ്പോള്‍ വൈദ്യുത വാഹനങ്ങള്‍ അത് കുറയ്ക്കുകയും വാഹനങ്ങള്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന കാറുകളുടെ കണക്ക് നോക്കുമ്പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റ 38 ലക്ഷം പാസഞ്ചര്‍ കാറുകളില്‍ 53,843 എണ്ണം മാത്രമാണ് ഇവികള്‍ ഉള്ളത്. മൊത്തം പാസഞ്ചര്‍ കാര്‍ വില്‍പ്പനയുടെ 1.49 % മാത്രമാണ് ഇലക്ട്രിക് കാറുകള്‍ എന്നതാണ് സത്യം. ഇലക്ട്രിക് കാറുകളെ കുറിച്ച് പറഞ്ഞുണ്ടാക്കുന്ന ചില വ്യാജ പ്രചാരണങ്ങള്‍ കാരണം ജനങ്ങള്‍ അവ വാങ്ങാന്‍ മടിക്കുന്നതായി തോന്നുന്നു. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
റേഞ്ച് ഉത്കണ്ഠ : ഇവി വാങ്ങുന്ന മിക്ക ആളുകള്‍ക്കുമുള്ള സംഗതിയാണ് റേഞ്ച് ഉത്കണ്ഠ. പ്രത്യേകിച്ചും ഇവി വാങ്ങിയാല്‍ ദീര്‍ഘദൂര യാത്രകള്‍ പോകാന്‍ സാധിക്കുമോ എന്നതാണ് പലരുടെയും ആശങ്ക. പലരും റേഞ്ച് നോക്കിയാണ് ഇവി വാങ്ങുന്നത്. ടാറ്റ നെക്സോണ്‍ ഇവി മാക്സ് ഒറ്റ ചാര്‍ജില്‍ 453 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഹ്യുണ്ടായി അയണിക് 5-ന് ഫുള്‍ ചാര്‍ജില്‍ 631 കിലോമീറ്ററും എംജി ZS ഇവിക്ക് 521 കിലോമീറ്ററുറുമാണ് റേഞ്ച്. ദൈനാദിന യാത്രകള്‍ക്കാണെങ്കില്‍ ഇവികള്‍ വീടുകളിലും ജോലി സ്ഥലങ്ങളിലും ചാര്‍ജ് ചെയ്താല്‍ റേഞ്ചിനെ കുറിച്ച് ഭയക്കേണ്ട ആവശ്യമില്ല. ചാര്‍ജ് ടോപ് അപ് ചെയ്യാനായി പബ്ലിക് ചാര്‍ജിംഗ് സ്‌റ്റേഷനുകളും ഉപയോഗിക്കാം.
കൈകാര്യം ചെയ്യാന്‍ പ്രയാസം : പുതു തലമുറ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഐസിഇ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയേക്കാള്‍ എളുപ്പമാണത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളില്‍ 2000 മൂവിംഗ് പാര്‍ട്‌സുകളാണുള്ളത്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളില്‍ അവ 20 എണ്ണം മാത്രമാണുള്ളത്. ഇത്തരം പാര്‍ട്‌സുകളുടെ എണ്ണം കുറവായതിനാല്‍ തന്നെ ഇവികളുടെ അറ്റകുറ്റപ്പണികളും കുറവായിരിക്കും. സിമ്പിള്‍ ടെക്‌നോളജിയുടെ ഫലമായി ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്ന് മാത്രമല്ല മെയിന്റനന്‍സ് കോസ്റ്റും കുറയ്ക്കുന്നു
പെര്‍ഫോമന്‍സ് കുറവാണോ? : പല ഇലക്ട്രിക് വാഹനങ്ങളും പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ അത്രയും പെര്‍ഫോമന്‍സില്ലെന്നും അവ പതുക്കെ സഞ്ചരിക്കുമെന്നും ചിലര്‍ക്ക് ധാരണയുണ്ട്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഘടിപ്പിച്ച മോട്ടോര്‍ ഗിയറുകള്‍ ഇല്ലാതെ അതിന്റെ മുഴുവന്‍ ടോര്‍ക്കും തല്‍ക്ഷണം നല്‍കാന്‍ കഴിവുള്ളതിനാല്‍ ഇത് തികച്ചും തെറ്റായ ധാരണയാണ്. അതിനാല്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തുമ്പോള്‍ അതിന്റെ കപ്പാസിറ്റി പൂര്‍ണമായും ലഭ്യമാകും. എന്നാല്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങളില്‍ അതിന്റെ ഗിയറിനനുസരിച്ച് അതിന്റെ ശേഷി വ്യത്യാസപ്പെടുന്നു.
വിലയും പരിപാലനച്ചെലവും : ഇവികള്‍ വാങ്ങാന്‍ ആളുകള്‍ മടിക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണം അതിന്റെ ഉയര്‍ന്ന വിലയാണ്. ലക്ഷം മുതല്‍ 1 കോടി രൂപ വരെയാണ് ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കുള്ള ഇലക്ട്രിക് കാറുകളുടെ വില പോകുന്നത്. ഇവികള്‍ വാങ്ങാന്‍ ആദ്യം നമ്മള്‍ മുടക്കുന്ന തുകയാണ് പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളേക്കാള്‍ വലിയ മാറ്റങ്ങള്‍ ഉള്ളത്. എന്നാല്‍ റണ്ണിംഗ് കോസ്റ്റ് വെച്ച് നോക്കുമ്പോള്‍ ഈ മുടക്കുമുതല്‍ ലാഭത്തിലാക്കും.
മഴക്കാലത്ത് കാര്‍ കേടാകുമോ? : ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററിയുടെ ഭൂരിഭാഗവും കാറിന്റെ അടിഭാഗത്താണ് നല്‍കിയിരിക്കുന്നത്. ഇതുമൂലം മഴക്കാലത്ത് വെള്ളക്കെട്ടുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ബാറ്ററിയില്‍ വെള്ളം കയറി അവ പൂര്‍ണമായും കേടാകുമെന്ന പ്രചരണമുണ്ട്. എന്നാല്‍ അവ സത്യമല്ല. ഇന്ത്യയില്‍ വില്‍ക്കുന്ന ഇവികളില്‍ ഭൂരിഭാഗവും IP67 റേറ്റഡ് ബാറ്ററികളാണ് വരുന്നത്. ഏകദേശം 1 മീറ്റര്‍ ആഴത്തില്‍ വെള്ളത്തില്‍ 30 മിനിറ്റ് വരെ തുടര്‍ച്ചയായി കേടുപാടുകള്‍ കൂടാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ ബാറ്ററി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിവിധ ലയറുകളിലായി സുരക്ഷയൊരുക്കുന്നതിനാല്‍ സിസ്റ്റത്തില്‍ വെള്ളം കയറിയാല്‍ വൈദ്യുത ബന്ധം വിച്ഛേദിക്കാനുള്ള സങ്കേതികതയുമുണ്ട്.