പത്തനംതിട്ട : അനെര്‍ട്ടും കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിന് കീഴിലുളള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എല്‍) എന്ന സ്ഥാപനവുമായി യോജിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. കേരളത്തിലെ പ്രധാന റോഡുകളായ നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ, എം.സി റോഡ് മറ്റ് പ്രധാന റോഡുകള്‍, താലൂക്ക് ആസ്ഥാനങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ ആണ് ആദ്യഘട്ടത്തില്‍ പബ്ലിക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലമുളള സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിയില്‍ പങ്കെടുക്കാം. മെയിന്‍ റോഡ് സൈഡിലുളള 5/10 സെന്റ് സ്ഥലം 10 വര്‍ഷത്തേയ്ക്ക് അനര്‍ട്ടിന് നല്‍കിയാല്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 0.70 രൂപ നിരക്കില്‍ സ്ഥല വാടക നല്‍കും. ഇതിനായി ഇ.ഇ.എസ്.എല്‍/അനര്‍ട്ടിന് കെ.എസ്.ഇ.ബിയില്‍ നിന്നും സര്‍വീസ് കണക്ഷന്‍ എടുക്കുന്നതിന് എന്‍.ഒ.സി ലെറ്റര്‍ നല്‍കണം. 200 രൂപ മുദ്രപത്രത്തില്‍ എഗ്രിമെന്റ് വയ്ക്കണം. സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉപയോഗിക്കാതെയുളള സ്ഥലങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്താം.
കൂടാതെ നിഴല്‍രഹിത സ്ഥലം ലഭ്യമാണെങ്കില്‍ അവിടെ സൗരോര്‍ജ സംവിധാനവും ഒരുക്കേണ്ടതാണ്.
ഉപയോഗ ശൂന്യമായ സ്ഥലം ലഭ്യമായ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളിലോ അനെര്‍ട്ടിന്റെ കേന്ദ്രകാര്യാലയത്തിലെ ഇ-മൊബിലിറ്റി സെല്ലിലോ ബന്ധപ്പെടുക. ഫോണ്‍: 0468-2224096,9188119403. ഇ-മെയില്‍ [email protected], വെബ്സൈററ് www.anert.gov.in