തിരുവല്ല : വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ തിരുവല്ല ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കാനുള്ള കേന്ദ്ര തീരുമാനം ഉപേക്ഷിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പ്രൊമോഷനുകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ സിപിഐഎം തിരുവല്ല ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആൻ്റണി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻ്റ് എം എൻ മധു അധ്യഷനായി. അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എസ് പ്രകാശ്, ഡിവിഷൻ സെക്രട്ടറി ജിഷുപീറ്റർ, സ്റ്റാൻലി ജോസഫ്, പി കെ രാജപ്പൻ , എം എ സന്തോഷ്, കെ പി അനിൽ എന്നിവർ സംസാരിച്ചു.
കെഎസ്ഇബി ജീവനക്കാർ ധർണ നടത്തി
RECENT NEWS
Advertisment