Friday, June 21, 2024 10:33 pm

ഇലക്‌ട്രിസിറ്റി ബില്‍ കെവൈസി അപ്‌ഡേറ്റ് തട്ടിപ്പ് എഐ പൊക്കി ; 392 ഫോണുകള്‍ക്കും 31740 നമ്പറുകള്‍ക്കും പൂട്ട്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇലക്‌ട്രിസിറ്റി ബില്‍ കെവൈസി അപ്‌ഡേറ്റ് തട്ടിപ്പുമായി ബന്ധമുള്ളത് എന്ന് കണ്ടെത്തിയ 392 മൊബൈല്‍ ഫോണുകള്‍ രാജ്യമാകെ ബ്ലോക്ക് ചെയ്യാന്‍ ടെലികോം മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ഈ ഫോണുകള്‍ തട്ടിപ്പ് സംഘം ഉപയോഗിക്കുന്നതാണ് എന്നാണ് കണ്ടെത്തല്‍. ഇലക്‌ട്രിസിറ്റി ബില്‍ കെവൈസി തട്ടിപ്പുമായി ബന്ധമുള്ളത് എന്ന് കണ്ടെത്തിയ 31,740 മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ സേവനദാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിട്ടുമുണ്ട്. വൈദ്യുതി സേവനദാതാക്കളുടെയും ബോര്‍ഡുകളുടെയും പ്രതിനിധികള്‍ എന്ന് പരിചയപ്പെടുത്തി എസ്എംഎസ്, വാട്‌സ്ആപ്പ് മെസേജ് എന്നിവയിലൂടെയാണ് തട്ടിപ്പ് സംഘം ഇലക്‌ട്രിസിറ്റി ബില്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യാനായി ആളുകളെ സമീപിക്കുന്നത്. 24ഓ 48ഓ മണിക്കൂറിനുള്ളില്‍ കെവൈസി അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കും എന്ന മുന്നറിയിപ്പോടെയാണ് മെസേജുകള്‍ വരുന്നത്. വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കാനാവശ്യപ്പെട്ടുകൊണ്ടുള്ള നിഗൂഢമായ ലിങ്കുകളും എസ്എംഎസുകള്‍ക്കും വാട്‌സ്ആപ്പ് മെസേജുകള്‍ക്കും ഒപ്പമുണ്ടാവാറുണ്ട്. വലിയ സാമ്പത്തിക തട്ടിപ്പാണ് സംഘം ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇലക്‌ട്രിസിറ്റി ബില്‍ കെവൈസി അപ്‌ഡേറ്റിംഗ് സ്കാമിനെ പറ്റി അനവധി പേര്‍ ചക്ഷു വെബ്‌സൈറ്റ് വഴി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മൊബൈല്‍ ഫോണുകളും നമ്പറുകളും വിലക്കാന്‍ ടെലികോം മന്ത്രാലയം തീരുമാനമെടുത്തത്. സ്‌കാം സ്വഭാവമുള്ള ഫോണ്‍കോളുകളും മെസേജുകളും എസ്‌എംഎസുകളും അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ സംവിധാനമാണ് ‘ചക്ഷു വെബ്‌സൈറ്റ്’. ഇതുവഴി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കുറയ്ക്കാനാകും എന്ന് കരുതുന്നു. ചക്ഷുവില്‍ എഐ ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കെവൈസി തട്ടിപ്പുമായി ബന്ധപ്പെട്ട 392 മൊബൈല്‍ ഫോണുകളും 31,740 മൊബൈല്‍ നമ്പറുകളും കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഈ മൊബൈല്‍ ഫോണുകളും നമ്പറുകളും രാജ്യമാകെ വിലക്കാന്‍ ടെലികോം മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പമ്പാ ഷുഗർ ഫാക്ടറി പിൻവാതിൽ നിയമനത്തിന് എതിരെ യുഡിഎഫ് ധർണ്ണ നടത്തി

0
തിരുവല്ല : പമ്പാ ഷുഗർ ഫാക്ടറിയിൽ കുടുംബശ്രീ വഴി നിയമിച്ച കരാർ...

യാത്രക്കിടെ ബാറിൽ കയറി, ജീവനക്കാരുമായി തര്‍ക്കം അടിയായി ; ബാര്‍ ജീവനക്കാരനെ കഴുത്തിൽ കുത്തിയ...

0
കോഴിക്കോട്: ബാര്‍ ജീവനക്കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു....

അബുദാബിയിലെ ബാങ്കിൽ വീണയുടെ അക്കൗണ്ടിൽ പണമെത്തി : ആരോപണം ആവര്‍ത്തിച്ച് ഷോൺ ജോര്‍ജ്ജ്

0
തിരുവനന്തപുരം: അബുദാബിയിലെ കൊമ്മേഴ്സ്യൽ ബാങ്കിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ അക്കൗണ്ടിൽ പണം...

ഏഴംകുളം – കൈപ്പട്ടൂർ റോഡ് ; ഓടയുടെ ഗതിമാറ്റത്തിൽ കോൺഗ്രസ് പ്രതിഷേധ സത്യാഗ്രഹം നാളെ...

0
പത്തനംതിട്ട : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിൽ നവീകരിച്ച് നിർമ്മിക്കുന്ന...