പത്തനംതിട്ട : വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പകൽപന്തവുമായി ദേശീയ അസംഘിടിത തൊഴിലാളി കോൺഗ്രസ്സ്. ജനങ്ങളെ ദ്രോഹിക്കുന്ന വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിപ്രതിമക്ക് സമീപം നടത്തിയ സമരം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ: വെട്ടൂർ ജ്യോതി പ്രസാദ് ഉത്ഘാടനം ചെയ്തു. കോവിഡ് 19 ന്റെ പേരിൽ ജനങ്ങള്‍ക്ക് സൗജന്യ അരിയും കിറ്റുകളും നൽകി വോട്ടുപിടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. കിറ്റിനു ചിലവായതിന്റെ പലമടങ്ങ് പണം ആരുമറിയാതെ വൈദ്യുതിനിരക്ക് കുത്തനെകൂട്ടി ജനങ്ങളില്‍നിന്നും പിടിച്ചുപറിക്കുകയാണെന്ന് വെട്ടൂര്‍ ജ്യോതി പ്രസാദ് പറഞ്ഞു.
നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: ജോൺസൻ വിളവിനാൽ, ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ്ഖാൻ, കെ എസ് യു നേതാക്കളായ ആരോൺ ബിജിലി പനവേലി, അരുൾ നായിക്കമടത്തിൽ എന്നിവർ പ്രസംഗിച്ചു.