Friday, July 4, 2025 11:27 pm

കോഴഞ്ചേരി സമാന്തര പാലം നിർമാണത്തിന് തടസ്സമായി വൈദ്യുതത്തൂണുകൾ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരത്തിനായി നിർമിക്കുന്ന സമാന്തര പാലം നിർമാണത്തിന്റെ പുരോഗതിക്ക് വേഗം വർധിച്ചപ്പോൾ തടസ്സമായി വൈദ്യുതത്തൂണുകള്‍. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ മാരമൺ കരയിൽ പാലത്തിലേക്ക് പ്രവേശിക്കാനുള്ള അപ്രോച്ച് റോഡ് മണ്ണിട്ട് ഉയർത്തി വീതികൂട്ടാനുള്ള ജോലികൾ നിർമാണ ചുമതലയുള്ള കിഫ്ബി നടത്തിക്കൊണ്ടിരിക്കുകയാണ്. റോഡ് മണ്ണിട്ട് ഉയർത്തുന്നതിന് മുമ്പായി റോഡിന് മധ്യഭാഗത്തേക്കായി വരുന്ന രണ്ട് വൈദ്യുതത്തൂണുകൾ മാറ്റിത്തരണം എന്ന് കാട്ടി വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എൻജിനീയർക്ക് കിഫ്ബി ഉദ്യോഗസ്ഥർ നിവേദനം നൽകിയിട്ട് ഒന്നര മാസത്തിലേറെയായി. ഇവർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയാലേ തൂണുകൾ മാറ്റി സ്ഥാപിക്കാനുള്ള പണം കിഫ്ബിക്ക് അടയ്ക്കാൻ കഴിയൂ. എന്നാൽ വൈദ്യുതി ബോർഡിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാത്തതിനെത്തുടർന്ന് അപ്രോച്ച് റോഡിൽ മണ്ണ് നിറച്ച് തുടങ്ങിയപ്പോൾ റോഡിന്റെ ഉയരം കൂടിയത് മൂലം വൈദ്യുതി ലൈൻ ഏറെ താഴ്ന്ന അവസ്ഥ ഉണ്ടായതിനാൽ ഇവിടെ അപകടസാധ്യത ഏറെയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...

അടൂര്‍ ജിബിഎച്ച്എസ്എസില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...

കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴില്‍ കൊടുമണ്ണില്‍ പുതിയ...