തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം വര്‍ധിച്ചത് ബോര്‍ഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി. ഉയര്‍ന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്. പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി. വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്. ഉപയോഗം കമാതീതമായി ഉയര്‍ന്നാല്‍ നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരും. വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങള്‍ കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലേക്കെത്തി. 102.9532 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വൈദ്യുതി ആവശ്യകതയിലും വര്‍ധനവുണ്ടായി. 5024 മെഗാവാട്ടാണ് ഇന്നലെ വൈകുന്നേരം ആവശ്യമായി വന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയത് 9.288 കോടി യൂണിറ്റ് ആയിരുന്നു. ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത 2022 ഏപ്രില്‍ 27 ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടും ആയിരുന്നു.