മന്ദമരുതി : സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണ്. ഇത് അഞ്ചാം തവണയാണ് പിണറായി സര്‍ക്കാര്‍ യാതൊരു കാരണവുമില്ലാതെ നിരക്കു വർദ്ധിപ്പിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും മൂലം വൈദ്യുതി ബോര്‍ഡിന് ഉണ്ടായ ബാധ്യത ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയമാണ്. വൈദ്യുതി വാങ്ങുന്നതിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ യാതൊരു ആസൂത്രണവുമില്ലാതെ റദ്ദാക്കിയത് എന്തിനു വേണ്ടിയാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ സാധനങ്ങൾക്കും വിലവർധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ വൈദ്യുതി നിരക്ക് കൂടി വർദ്ധിക്കുന്നതോടെ ജനജീവിതം കൂടുതല്‍ ദുസഹമാകും എന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ പറഞ്ഞു. ജനദ്രോഹ തീരുമാനങ്ങളിലൂടെ നിരന്തരം സാധാരണ ജനങ്ങളെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ പഴവങ്ങാടി ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ പകൽ പന്തം ഉത്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. തോമസ് അലക്സ്, എ. റ്റി. ജോയിക്കുട്ടി, ബെന്നി മാടത്തുംപടി, രെഞ്ചി പതാലിൽ, റൂബി കോശി, അന്നമ്മ തോമസ്, ഷേർളി ജോർജ്, ഷിബു പറങ്കിതോട്ടത്തിൽ, ജോസഫ് കാക്കാനംപള്ളിൽ, ഉഷ തോമസ്, സുനിൽകുമാർ യമുന, സൗമ്യ. ജി. നായർ, ബിജി വർഗീസ്, സോമ ശേഖര കർത്താ, ചാക്കോ തോമസ്, എബ്രഹാം. കെ. ചാക്കോ എന്നിവർ പ്രസംഗിച്ചു.