ഡൽഹി: അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമല്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. 49 വർഷം മുമ്പ് നടന്ന ഒരു സംഭവത്തെ ഇത്ര ശക്തമായി ‘ഡ്രഡ്ജ്’ ചെയ്യുന്നത് എന്തിനെന്നും തരൂർ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എൻഡിഎ സർക്കാർ 1975-നെ കുറിച്ചോ 2047-നെ കുറിച്ചോ ആണ് സംസാരിക്കുന്നത്. ഞാൻ അടിയന്തരാവസ്ഥയ്ക്കിതിരെ വിമർശിക്കുന്നു. എന്നാൽ അടിയന്തരാവസ്ഥ ജനാധിപത്യ വിരുദ്ധമായിരിക്കാം. പക്ഷേ അത് ഭരണഘടനാ വിരുദ്ധമല്ല. ഭരണഘടനയുടെ ചട്ടങ്ങൾ ഒരിക്കലും ലംഘിച്ചിട്ടില്ല. അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറയുന്നത് ശരിയല്ല, ഞാൻ ഒരിക്കലും അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുന്നില്ല. അടിയന്തരാവസ്ഥയെയും രാഷ്ട്രീയത്തെയും കുറിച്ച് ഇന്ന് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന എൻഡിഎ സർക്കാരിന്റെ അവകാശവാദത്തെ ഞാൻ വെല്ലുവിളിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു. രാഷ്ട്രപതിക്ക് പുറമെ സ്പീക്കർ ഓം ബിർളയും ഉപരാഷ്ട്രപതി ജഗ്ധീപ് ധൻകറും അടിയന്തരാവസ്ഥയെ വിമർശിച്ചിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.