കുറവിലങ്ങാട് : കോട്ടയം ജില്ലയിലെ വിവിധ ഗ്രാമീണ മേഖലയിൽ ഡ്രക്സ് കൺട്രോളർ വിഭാഗം ഡോക്ടർമാരുടെ കുറിപ്പ് ഉണ്ടെങ്കിൽ മാത്രം വിതരണം അനുവദിച്ചിട്ടുള്ള ലഹരി -ഉത്തേജക വിഭാഗത്തിൽ പെടുന്ന നാപ്രോഫെൻ മരുന്നുകളുടെ ഉപയോഗം കഴിഞ്ഞ് ഉപേക്ഷിച്ച മരുന്ന് കുപ്പികൾ വഴിയോരങ്ങളിൽ നിന്നും ലഭിക്കുന്നത് ആശങ്ക ഉയർത്തുന്നു. ജില്ലയിലെ പാലാ, കുറവിലങ്ങാട്, കടുത്തുരുത്തി, ഉഴവുർ, രാമപുരം മേഖലയിൽ നിന്നാണ് നാപ്രോഫെൻ കുപ്പികൾ കണ്ടെത്തിയത് വിപണിയിൽ 150 രൂപ മുതൽ 450 രൂപ വരെ വിലയുള്ള ലഹരി -ഉത്തേജക വിഭാഗത്തിൽ പെടുന്ന നാപ്രോഫെൻ ആവശ്യക്കാർ മേടിക്കുന്നത് ഓൺലൈൻ വഴി ഭീമമായ തുക നൽകിയാണയെന്ന് പറയപ്പെടുന്നു.
കൂടാതെ ജില്ലയിലെ ചില മെഡിക്കൽ ഷോപ്പുകൾ വഴി ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ വില്പന നടത്തുന്നുണ്ടെന്നാണ് സംശയം. ലഹരി – ഉത്തേജക മരുന്ന് വിഭാഗത്തിൽ പെടുന്ന നാപ്രോഫെൻ ഉപയോഗികൾക്ക് എതിരെ കേസ് എടുക്കാൻ നിയമപരമായി ആരോഗ്യ വകുപ്പോ, ഡ്രക്സ് കൺട്രോളർ വിഭാഗമോ എക്സൈസ്- പോലീസ് വിഭാഗത്തിന് അനുമതി നൽകിയിട്ടില്ലാത്ത് നാപ്രോഫെൻ വിപണനം യുവതലമുറയെ ലഹരിയിൽ മയക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ജില്ലയിലെ ലഹരി -ഉത്തേജക മാഫിയ സംഘത്തിന് എതിരേ അന്വേഷണവും നിയമനടപടിയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.