കോന്നി: അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും തുക ചിലവഴിച്ചു നിർമ്മിക്കുന്ന ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു വിലയിരുത്തി. സ്‌ഥലപരിമിതിമൂലം വീർപ്പുമുട്ടിയിരുന്ന ഏനാദിമംഗലം പഞ്ചായത്ത് ഓഫിസിന്റെ പ്രവർത്തനം നിർമ്മാണം പൂർത്തികരിക്കുന്നതോടെ സുഗമമാകും. നിയോജക മണ്ഡലം ആസ്തി വികസന പദ്ധതി 2023-24 പ്രകാരം 65 ലക്ഷം രൂപ ചിലവിൽ 3700 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ, സ്റ്റാൻഡിങ് കമ്മിറ്റി ഓഫീസ്,പഞ്ചായത്ത് അംഗങ്ങൾക്ക് ഇരിക്കുന്നത്തിനുള്ള മുറികൾ, LSGD അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്, കുടുംബശ്രീ ഓഫീസ് എന്നിവ ക്രമീകരിക്കും.
നിലവിൽ കെട്ടിടത്തിന്റെ പെയിന്റിംഗ് ജോലികൾ പുരോഗമിക്കുകയാണ്. വിവിധ ഓഫീസുകളുടെയും കോൺഫറൻസ് ഹാളിന്റെയും ഇന്റീരിയൽ പ്രവർത്തികളും ഫർണിച്ചർ സ്ഥാപിക്കലും പൂർത്തീകരിച്ച് ഫെബ്രുവരി മാസത്തിൽ പ്രവർത്തനം ആരംഭിക്കാനാകും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ, വൈസ് പ്രസിഡന്റ് ഉദയരശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ ബി രാജീവ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ സാം വാഴോട്, മിനി, ലക്ഷ്മി ജി നായർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രിയ സുരേഷ്, അസിസ്റ്റന്റ് എൻജിനീയർ റെജീന എന്നിവർ ഒപ്പമുണ്ടായിരുന്നു.