കോന്നി : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുവാൻ ശ്രമം നടത്തുന്ന ടാർ മിക്സിംഗ് പ്ലാന്റിനെതിരായ ജനകീയ സമരത്തിന് സി പി ഐ ഏനാദിമംഗലം പഞ്ചായത്ത് കമ്മറ്റിയും എ ഐ വൈ എഫ് വില്ലേജ് കമ്മറ്റിയും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമര ഭൂമിയിൽ കൊടി സ്ഥാപിച്ചു.
സി പി ഐ കോന്നി മണ്ഡലം കമ്മറ്റിയംഗം മങ്ങാട് സുരേന്ദ്രൻ, സി പി ഐ ഇളമണ്ണൂർ ലോക്കൽ കമ്മറ്റി ക്ഷണിതാവ് സുനിൽ മാരൂർ, സി പി ഐ കുന്നിട ലോക്കൽ കമ്മറ്റിയംഗം ജെ ഷാജഹാൻ, എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റിയംഗം ഷിഹാബ്, എ ഐ വൈ എഫ് കുന്നിട മേഖല സെക്രട്ടറി സെക്രട്ടറി രതീഷ്, എ ഐ വൈ എഫ് ഇളമണ്ണൂർ മേഖല സെക്രട്ടറി അജി സക്കറിയ, ആസാദ്, ബിജു തുടങ്ങിയവർ പങ്കെടുത്തു.