കോന്നി : ഏനാദിമംഗലം പഞ്ചായത്തിലെ തോട്ടുകടവ് പാലം പണി പൂര്‍ത്തീകരിക്കാന്‍ 25 ലക്ഷം രൂപ അനുവദിച്ചതായി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. മുടങ്ങി കിടക്കുന്ന പാലം പണി എംഎല്‍എ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് തുക അനുവദിച്ചത്.
ഏനാദിമംഗലം പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് പാലം നിര്‍മിക്കുന്നത്. കെഐപി വലിയ കനാലിനു കുറുകെയുള്ള പാലം നിര്‍മാണം 2014ല്‍ കെഐപിയാണ് ആരംഭിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കോണ്‍ട്രാക്ടര്‍ നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നു. തൂണ് മാത്രം നിര്‍മിച്ച ശേഷമാണ് ജോലി ഉപേക്ഷിച്ചത്. കനച്ചുകുഴി, തോട്ടുകടവ് പ്രദേശവാസികള്‍ക്ക് പഞ്ചായത്ത് കേന്ദ്രമായ ഇളമണ്ണൂരിലെത്താന്‍ ഈ പാലം സഹായകരമാകും. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ക്കും ഈ പാലം വരുന്നതോടെ വളരെ ഗുണകരമാകും. പ്രൊഫ. കെ. മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം ആര്‍.ബി. രാജീവ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം രാജഗോപാല്‍, ബിനോയ് ഇളമണ്ണൂര്‍ തുടങ്ങിയവര്‍ എംഎല്‍എയ്ക്കൊപ്പം ഉണ്ടായിരുന്നു.