Thursday, July 3, 2025 2:27 am

പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കും ; റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ  സ്ഥലത്തെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പരസ്യ ബോര്‍ഡുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പിന്റെ  സ്ഥലങ്ങളില്‍ വ്യാപകമായ കയ്യേറ്റമാണ് നടക്കുന്നതെന്നും നടപടികള്‍ തുടങ്ങുന്നതോടെ പിഡബ്ലൂഡിയുടെ സ്ഥലം കയ്യേറിയുള്ള കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ  ഫോണ്‍ ഇന്‍ പരിപാടിയില്‍ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി കയ്യേറ്റ വിഷയത്തില്‍ ഇടപെട്ടത്. ദേശീയപാതയരികിലും പൊതുമരാമത്ത് വകുപ്പിന്റെ  മറ്റ് സ്ഥലങ്ങളിലും വ്യാപകമായ കയ്യേറ്റം നടക്കുന്നതായി മന്ത്രി പറഞ്ഞു. നിയമലംഘനം നടത്തിയതിനാല്‍ പോലീസും എക്സൈസും മറ്റും പിടികൂടുന്ന വാഹനങ്ങള്‍ റോഡരികില്‍ പിഡബ്ലൂഡിയുടെ സ്ഥലം കയ്യേറി നിര്‍ത്തിയിടുന്നുണ്ട്. ഇത് ഒഴിപ്പിക്കാനാണ് ഇപ്പോള്‍ നടപടി തുടങ്ങിയത്. സംസ്ഥാനത്ത് പിഡബ്ലിയുഡിയുടെ സ്ഥലത്തെ  കയ്യേറ്റങ്ങളെക്കുറിച്ച് മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ മാസം 20 ന് റിപ്പോര്‍ട്ട് ലഭിക്കും.

തുടര്‍ന്ന് എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കും. കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ആദ്യ നടപടിയായി കോഴിക്കോട് നല്ലളത്ത് ദേശീയപാതയരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ നീക്കം ചെയ്തു. 42 വാഹനങ്ങളാണ് നീക്കം ചെയ്തു. തുറമുഖ വകുപ്പിന്റെ സ്ഥലത്തേക്കാണ് തല്‍ക്കാലികമായി ഈ വാഹനങ്ങള്‍ മാറ്റിയത്. നിയമലംഘനത്തിന്‍ പോലീസ് പിടിച്ചെടുത്ത ഈ വാഹനങ്ങള്‍ നിയമ പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം ലേലം ചെയ്യും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....