പുതമൺ : പുതമൺ – വയലത്തല റോഡിൽ ടാറിങ് തുടങ്ങി. വയലത്തലയില്‍ നിന്നാണ് ബിഎം ടാറിങ് ആരംഭിച്ചത്. വെറ്റ് മിക്സ് മെക്കാഡമിട്ട് (ഡബ്ല്യുഎംഎം) ഉപരിതലം നിരപ്പാക്കിയ ശേഷമാണ് ബിഎം ടാറിങ് തുടങ്ങിയത്. 1.800 കിലോമീറ്റർ ദൂരത്ത് ബിഎം പൂർണമായി ചെയ്തു. 300 മീറ്റർ ദൂരത്തിൽ പാതി ഭാഗം ചെയ്തു. മഴയായതിനാൽ ഇന്നലെ പണി നടന്നില്ല. ഒരു ദിവസത്തെ പണി കൂടി ബാക്കിയുണ്ട്. പിന്നീട് ഉപരിതലത്തിലെ നിരപ്പ് പരിശോധിച്ച ശേഷമാകും ബിസി ടാറിങ് നടത്തുക. 5.5 മീറ്റർ വീതിയിലാണ് ടാറിങ്. 5 എംഎം കനത്തിലാണ് ബിഎം ടാറിങ്. ബിസി 2 എംഎം കനത്തിലും. ജല അതോറിറ്റി നൽകിയ 1.35 കോടി രൂപ ചെലവഴിച്ചാണ് റോഡിൽ പണി നടത്തുന്നത്. 2 കലുങ്കുകളുടെ പുനർ നിർമാണവും ഒരു കലുങ്കിന്റെ വീതി കൂട്ടലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പിഡബ്ല്യുഡിയുടെ ചുമതലയിലാണ് പണി നടത്തുന്നത്. പൈപ്പുകൾ ഇടുന്നതിന് വെട്ടിപ്പൊളിക്കും മുൻപ് റോഡിൽ ബിഎം ബിസി ടാറിങ് നടത്തുന്നതിന് കരാറായതായിരുന്നു. ജല ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പ്രധാന പൈപ്പും വിതരണ കുഴലുകളും സ്ഥാപിച്ചതോടെ റോഡ് പുനർ നിർമിക്കേണ്ട സ്ഥിതി നേരിട്ടപ്പോൾ കരാറുകാരൻ പിൻമാറുകയായിരുന്നു. വയലത്തല ഗ്രാമത്തെ പുറംനാടുകളുമായി ബന്ധിപ്പിക്കുന്ന ബസ് സർവീസുകളുള്ള ഏക റോഡാണിത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1