ഭുവനേശ്വർ: വിജിലൻസ് സംഘം പരിശോധനയ്ക്കെത്തിയതിന് പിന്നാലെ 500 രൂപയുടെ നോട്ടുകെട്ടുകൾ ജനാലയിലൂടെ വലിച്ചെറിഞ്ഞ് എഞ്ചിനിയർ. ഒഡീഷ സർക്കാരിലെ ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയർ ബൈകുന്ത നാഥ് സാരംഗിയാണ് നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് രണ്ട് കോടിയിലധികം രൂപ കണ്ടെടുത്തു. എട്ട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ, 12 ഇൻസ്പെക്ടർമാർ, ആറ് അസിസ്റ്റൻറ് സബ്-ഇൻസ്പെക്ടർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അംഗുലിലെ വിജിലൻസ് സ്പെഷ്യൽ ജഡ്ജി പുറപ്പെടുവിച്ച സെർച്ച് വാറണ്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ഭുവനേശ്വർ, അംഗുൽ, പിപിലി എന്നിവിടങ്ങളിലുള്ള ബൈകുന്ത നാഥ് സാരംഗിയുടെ വിവിധ വസ്തുവകകളിൽ നിന്നായി കണക്കിൽപ്പെടാത്ത 2.1 കോടിരൂപ പിടിച്ചെടുത്തതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭുവനേശ്വറിലെ ദുംദുമയിലെ ഫ്ളാറ്റിൽ വിജിലൻസ് സംഘം എത്തിയപ്പോഴാണ് പരിഭ്രാന്തനായ ബൈകുന്ത നാഥ് അഞ്ഞൂറിൻറെ നോട്ടുകെട്ടുകൾ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞത്. തെളിവു നശിപ്പിക്കുന്നതിൻറെ ഭാഗമായാണ് നോട്ടുകെട്ടുകൾ താഴേക്കെറിഞ്ഞത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.