Friday, July 4, 2025 11:23 am

ഇംഗ്ലീഷ് ബിനാലെ മൂന്നാം സീസണുമായി എണ്ണൂറാംവയൽ സി. എം. എസ്. എൽ. പി. സ്കൂൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇംഗ്ലീഷ് ബിനാലെ മൂന്നാം സീസണുമായി എണ്ണൂറാംവയൽ സി. എം. എസ്. എൽ. പി. സ്കൂൾ.
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപരമായ നൈപുണികളുടെ പ്രദർശനവും ഇംഗ്ലീഷ് പഠനത്തിന് പുതുമയാർന്ന വഴികളുമായി എണ്ണൂറാംവയൽ സി എം എസ് എൽ പി സ്‌കൂളൊരുക്കിയ ഇംഗ്ലീഷ് ബിനാലെയുടെ മൂന്നാം പതിപ്പ് ശ്രദ്ധേയമായി. ഏപ്രിൽ 23 ഇംഗ്ലീഷ് ദിനം വരെ നീണ്ടു നിൽക്കുന്ന വിവിധ പഠന പഠനാനുബന്ധ പ്രവർത്തനങ്ങളാണ് ഇംഗ്ലീഷ് ബിനാലെയിൽ ഒരുക്കിയിട്ടുള്ളത് . ബിനാലെസ്കൂൾ ലോക്കൽ മാനേജർ റവ. സോജി വി ജോൺ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഇംഗ്ലീഷ് കയ്യെഴുത്ത് മാസിക, ബിനാലെ പ്രത്യേക പതിപ്പ് എന്നിവയുടെ പ്രകാശനവും നടന്നു . പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി ടി എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, മാതൃ സമിതി പ്രസിഡന്റ്‌ ഷൈനി ജോർജ് , ക്യുറേറ്റർ എം ജെ ബിബിൻ, ബിനാലെ വെരാൻസ്റ്റാൾട്ടർമാരായ അപർണ രാജേഷ്, ഇമ്മാനുവൽ ഐപ്പ് വർഗീസ് എന്നിവർ പ്രസംഗിച്ചു .

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപരമായ നൈപുണികൾ വർധിപ്പിക്കുന്നതിനുള്ള പരിപാടികളും പ്രവർത്തനങ്ങളുമാണ് ബിനാലെയുടെ പ്രധാന ആകർഷണം . ഇംഗ്ലീഷ് സാഹിത്യ ലോകത്തെ മഹാരഥന്മാരുടെ പേരുകളിലുള്ള 7 വേദികളിലായാണ് ഒരേ സമയം ബിനാലെ അരങ്ങേറിയത്. ഇംഗ്ലീഷ് കാർണിവൽ, ആർട്ട് ഗാലറി,ഡിസൈൻ സ്റ്റുഡിയോ, ക്രീയേറ്റീവ് സ്പോട്ട്, ഇംഗ്ലീഷ് തിയറ്റർ,എഫ്. എം റേഡിയോ, ബൗട്ട് എന്നീ വേദികളിലാണ് കുട്ടികൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഒരുക്കിയത്. കുട്ടികളുടെ സർഗ്ഗാത്മക പ്രകടനങ്ങൾ, കലാ പരിപാടികൾ, പുസ്തക പ്രദർശനം,പാവ നാടകം, ഹ്രസ്വ നാടകം, കാരിക്കേച്ചർ പ്രദർശനം, ഷേക്സ്പിയർ കഥാ പാത്രങ്ങളുടെ അവതരണം, സുമ്പാ നൃത്തം, എയ്റോബിക്സ് നൃത്തം, ലാംഗ്വേജ് ഗെയിം, മോക്ക് ഇന്റർവ്യൂ, തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ ബിനാലെയിലെ കൗതുകക്കാഴ്ചകളായി. എണ്ണൂറാംവയൽ സ്‌കൂളുമായി പഠന പങ്കാളിത്തത്തിലേർപ്പിട്ടിരിക്കുന്ന ഇംഗ്ലണ്ടിലെ ഓക്സ്ഫോഡ് മാർലോ സ്കൂളിലെ കുട്ടികൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽക്കൂടി ഇംഗ്ലീഷ് ബിനാലെയിൽ തത്സമയം പങ്കാളികളായി. ആർട്ട് ഗാലറിയിൽ അധ്യാപകൻ എം ജെ. ബിബിന്റെ നേതൃത്വത്തിൽ കുട്ടികളുമായി ചേർന്ന് ബിഗ് കാൻവാസിൽ തത്സമയ ചിത്രീകരണം നടത്തി.

കൂടാതെ കുട്ടികളുടെ പെയിന്റിങ്ങുകളുടെ പ്രദർശനവും നടന്നു.പ്രകൃതി സൗഹൃദങ്ങളായ അലങ്കാരങ്ങളും വസ്തുക്കളും മാത്രമാണ് ബിനാലെയ്ക്ക് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഏപ്രിൽ 23 ന് ഇംഗ്ലീഷ് ദിനം വരെ കുട്ടികൾക്ക് വേണ്ടി നിരവധി മത്സരങ്ങളും, പ്രദർശനങ്ങളും ഇംഗ്ലീഷ് ഭാഷാപരമായ പഠന പ്രവർത്തനങ്ങളും നടക്കും. എസ്‌.സി.ഇ.ആര്‍.ടി, വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള തുടങ്ങിയവ സംഘടിപ്പിച്ച വിദ്യാലയ മികവ് അവതരണത്തിൽ ഇംഗ്ലീഷ് ബിനാലെ മികച്ച തനത് പ്രവർത്തനമായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ഇംഗ്ലീഷ് ബിനാലെ അടുത്ത അധ്യയന വർഷം റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലേക്കും എത്തിച്ചേരും.റാന്നി നോളഡ്ജ് വില്ലേജിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ബിനാലെ സംഘടിപ്പിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എം. എൽ. എ. പറഞ്ഞു. സ്വാഭാവികമായ രീതിയിൽ കുട്ടികളുടെ ഇംഗ്ലീഷ് പഠനത്തിനും ആശയ വിനിമയത്തിനും ഇംഗ്ലീഷ് ബിനാലെ സഹായകമാകുമെന്നതിനാലാണ് നോളേഡ്ജ് വില്ലേജിന്റെ പ്രവർത്തനങ്ങളിൽ ഇംഗ്ലീഷ് ബിനാലെ ഉൾപ്പെടുത്തുന്നതെന്ന് എം. എൽ. എ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് പവന് 440 രൂപയാണ്...

വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ ബിന്ദു

0
തിരുവനന്തപുരം : വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ ബിന്ദു....

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ ഇന്‍ഷുറന്‍സിന് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍...

മങ്ങാരം ഗവ.യു പി സ്കൂളില്‍ പുതിയ പുസ്തകങ്ങളുടെ പ്രദർശനം നടത്തി

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിലെ വായനമാസാചാരണത്തിൻ്റെ ഭാഗമായി...