Friday, July 4, 2025 8:38 am

മുഖ്യമന്ത്രി എപ്പോള്‍ വരും എനിക്ക് കാണണം, വാശി പിടിച്ച് ആന്റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എന്റെ കേരളം പ്രദര്‍ശന നഗരിയിലേക്ക് അമ്മയ്‌ക്കൊപ്പം ഏറെ ആവേശത്തോടെയാണ് ഒന്‍പതുവയസുകാരന്‍ ആന്റണിയെത്തിയത്. സെറിബ്രല്‍ പാഴ്‌സി ബാധിച്ച് വീല്‍ചെയറില്‍ കഴിയുന്ന ഒന്‍പതുവയസുകാരന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ നോട്ടീസും കൈയ്യില്‍ പിടിച്ച് മുഖ്യമന്ത്രി എപ്പോള്‍ വരും എനിക്ക് കാണണം എന്നായിരുന്നു ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നത്. മുഖ്യമന്ത്രി വരില്ലെന്ന് അമ്മ പറഞ്ഞിട്ടും വാശി പിടിച്ച് കരഞ്ഞ മകനെ അമ്മ നീതു ജോസഫാണ് പ്രദര്‍ശന നഗരിയിലേക്ക് എത്തിച്ചത്.

പ്രദര്‍ശന നഗരിയിലേക്ക് എത്തി ആന്റണി ഓരോ കാഴ്ചകളും കണ്ടത് ഏറെ വിസ്മയത്തോടെയാണ്. പ്രവേശന കവാടം മുതല്‍ ആന്റണിയെ കാത്തിരുന്നത് അത്ഭുതങ്ങളുടെ ലോകമായിരുന്നു. കിഫ്ബി ഒരുക്കിയ വലിയ വീഡിയോ വാളിലെ കാഴ്ചകള്‍ കൈയ്യടികളോടെയാണ് ആന്റണി സാകൂതം വീക്ഷിച്ചത്. മുസലിയാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ച സഫിയെന്ന് പേരുള്ള റോബോട്ടിനെ കണ്ടപ്പോള്‍ ആന്റണി ആദ്യമൊന്ന് അമ്പരന്നുവെങ്കിലും വിദ്യാര്‍ത്ഥികളുടെ സ്‌നേഹം നിറഞ്ഞ പെരുമാറ്റത്തില്‍ ആന്റണി എല്ലാം മറന്ന് വീണ്ടും കൈകൊട്ടി.

സെറിബ്രല്‍ പാഴ്‌സിയാണ് മകനെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ച് പോയതാണ് ആന്റണിയെ. പിന്നീട് അമ്മ നീതുവായി അവന് എല്ലാം. കേരളത്തിന് പുറത്ത് ജോലി ചെയ്തിരുന്ന അമ്മ മകനെ നോക്കാന്‍ വേണ്ടി നാട്ടിലെത്തി. അപ്പോഴേക്കും നീതുവിന്റെ അച്ഛനും അമ്മയും മരിച്ചുപോയി. പിന്നീട് ഈ അമ്മയും മകനും ഒറ്റയ്ക്കായി. വയ്യാത്ത മകനെ വിട്ടിട്ട് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് അമ്മ നീതു.

സുമനസുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ഇവരുടെ ജീവിതം. പത്തനംതിട്ട താഴെ വെട്ടിപ്രത്ത് വാടകവീട്ടിലാണ് ഇരുവരുടേയും താമസം. സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ല. സ്വന്തം മകനോടൊപ്പം സ്വന്തമായൊരു വീട്ടില്‍ അന്തിയുറങ്ങുകയാണ് ഈ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. തന്റെ മകന്റെ എല്ലാ ആഗ്രഹങ്ങളും തന്നാല്‍ കഴിയും വിധം സാധിച്ചുകൊടുക്കാന്‍ ഓടുകയാണ് ഈ അമ്മ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിസി യുടെ നടപടിക്കെതിരെ രജിസ്ട്രാർ ഇന്ന് കോടതിയെ സമീപിച്ചേക്കും

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലർ...

കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

0
കോഴിക്കോട്: സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട്...

കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച...

കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം

0
കോഴിക്കോട് : കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി...