കോന്നി : കോന്നിയിലെ വിവിധ സ്‌കൂളുകളിൽ പ്രവേശനോത്സവം നടന്നു. കോന്നി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം അഡ്വ. കെ യു ജനീഷ്‌കുമാർ എം എൽ എ ഉത്‌ഘാടനം ചെയ്തു. പി റ്റി എ പ്രസിഡണ്ട് എൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി, പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ സ്കോളർഷിപ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെയും കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആനി സാബു ആദരിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീ മണിയമ്മ, ഗ്രാമ പഞ്ചായത്ത് അംഗം കെ ജി ഉദയകുമാർ, പ്രിൻസിപ്പൽ ജി സന്തോഷ് കുമാർ, എസ് എം സി ചെയർമാൻ ബിജോയ് എസ്, മദർ പി റ്റി എ പ്രസിഡണ്ട് സിന്ധു, ഹെഡ്മിസ്ട്രസ് എസ് എം ജമീല ബീവി, സ്റ്റാഫ് സെക്രട്ടറി കെ പി നൗഷാദ് എന്നിവർ സംസാരിച്ചു.
വകയാർ എസ് എൻ വി എൽ പി സ്കൂളിലെ പ്രവേശനോത്സവം എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് അനീഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, പ്രമാടം ഗ്രാമപഞ്ചായത്തംഗം എം വി ഫിലിപ്പ്, സ്കൂൾ വികസനസമ്മതി ചെയർമാൻ കെ രാജേന്ദ്രൻ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്, വകയാർ ശാഖാ പ്രസിഡണ്ട് പി എ ശശി, വകയാർ ശാഖ സെക്രട്ടറി കെ വി വിജയചന്ദ്രൻ, മ്ലാന്തടം ശാഖ പ്രസിഡന്റ് മോഹന ചന്ദ്രൻ, മ്ലാന്തടം ശാഖ അസിസ്റ്റന്റ് സെക്രട്ടറി ജിനൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ബി അജിത, സീനിയർ അസിസ്റ്റന്റ് മഞ്ജു എസ്, സ്റ്റാഫ് സെക്രട്ടറി അരുണിമ എസ് എന്നിവർ സംസാരിച്ചു.