Wednesday, April 23, 2025 1:35 am

സംരംഭകവർഷം 2.0 ; മിഷൻ 1000, എംഎസ്എംഇ സുസ്ഥിരത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസായവകുപ്പിന്റെ സംരംഭകവർഷം 2.0, 1000 എംഎസ്എംഇകളെ 100 കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കുന്നതിനുള്ള മിഷൻ 1000, എംഎസ്എംഇ സുസ്ഥിരത പദ്ധതി എന്നീ പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് എറണാകുളം ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. മിഷൻ 1000 പദ്ധതിയുടെ പോർട്ടൽ ധനമന്ത്രി കെ എൻ ബാലഗോപാലും എംഎസ്എംഇ സംരംഭങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാനുള്ള യുട്യൂബ് ചാനൽ തദ്ദേശഭരണമന്ത്രി എം ബി രാജേഷും ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ 500 സംരംഭകരുടെ സംഗമവുമുണ്ടാകും.

2023-24 സാമ്പത്തികവർഷത്തിലും ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് ‘സംരംഭകവർഷം 2.0’. കഴിഞ്ഞ സംരംഭകവർഷത്തിൽ ആരംഭിച്ച 1,39,840 സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കാൻ ആരംഭിക്കുന്നതാണ് എംഎസ്എംഇ സുസ്ഥിരതാ പദ്ധതി. എംഎസ്എംഇകളുടെ അടച്ചുപൂട്ടൽനിരക്ക് കുറയ്ക്കുകയും പുതിയവയുടെ വിറ്റുവരവിൽ അഞ്ച് ശതമാനം വളർച്ചാനിരക്ക് ഉറപ്പാക്കുകയുമാണ് ലക്ഷ്യം. കൂടാതെ പുതുതായി ആരംഭിക്കുന്ന യുട്യൂബ് ചാനൽവഴി സംരംഭകരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന സെൽഫി വീഡിയോകൾ ജനങ്ങളിലെത്തിക്കും.

സംസ്ഥാനത്തെ എംഎസ്എംഇകളിൽ 1000 സംരംഭങ്ങൾ തെരഞ്ഞെടുത്ത് 100 കോടി വിറ്റുവരവുള്ളതാക്കുന്ന പദ്ധതിയാണ് മിഷൻ 1000. തെരഞ്ഞെടുക്കുന്ന യൂണിറ്റുകൾക്ക് സർക്കാർ പിന്തുണ നൽകും. മൂലധന നിക്ഷേപ സബ്‌സിഡി, പ്രവർത്തന മൂലധനവായ്പയുടെ പലിശ സബ്‌സിഡി, സാങ്കേതികവിദ്യാ നവീകരണത്തിന് സഹായം, ഗുണനിലവാര സർട്ടിഫിക്കേഷനുകൾ നേടാൻ സഹായം തുടങ്ങിയവ ഉറപ്പാക്കും. സംരംഭകവർഷം പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 8422 കോടി രൂപയുടെ നിക്ഷേപവും 3,00,056 തൊഴിലും കേരളത്തിലുണ്ടായി. സംരംഭകവർഷത്തിലൂടെ സൃഷ്ടിച്ച ഈ ആവേശം മുന്നോട്ടുപോകാനുള്ള പദ്ധതികളാണ് തിങ്കളാഴ്ച്ച മുതൽ ആരംഭിക്കാൻ പോകുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന്...

യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു

0
ഹരിപ്പാട്: യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു....

കടപ്ര പഞ്ചായത്തിൽ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ ഒഴിവ്

0
പത്തനംതിട്ട : കടപ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പളളിപടി അങ്കണവാടി കം...

‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള : ക്വട്ടേഷന്‍ ക്ഷണിച്ചു

0
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന പ്രദര്‍ശന...